Covid updates India | രാജ്യത്ത് 1,07,474 പുതിയ കോവിഡ് കേസുകൾ; മരണം 865
ആകെ മരണസംഖ്യ 5,01,979 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കോവിഡ് കേസുകൾ 12,25,011 ആണ്.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 865 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 5,01,979 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കോവിഡ് കേസുകൾ 12,25,011 ആണ്.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 1,06,637 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് 2,13,246 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,04,61,148 ആയി. ദേശീയ റിക്കവറി നിരക്ക് 95.64 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7.42 ശതമാനമാണ്.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.20 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 169.46 കോടി വാക്സിൻ ഡോസുകൾ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,513 കോവിഡ് പരിശോധനകളാണ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...