ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,166 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 302 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,13,226 ആയി. 24 മണിക്കൂറിനിടെ 26,988 പേരാണ് രോ​ഗമുക്തി നേടിയത്. ആകെ 4,22,46,884 പേർ രോ​ഗമുക്തി നേടിയതായും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.



COMMERCIAL BREAK
SCROLL TO CONTINUE READING

1,34,235 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനം രേഖപ്പെടുത്തിയതായും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 1,76,86,89,266 കോവിഡ് വാക്സിൻ ഡോസുകൾ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.