ന്യൂഡൽഹി : India  Covid Update: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 14,313 കേസുകൾ മാത്രമാണ്.   കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയേറെ കുറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

14,313 പുതിയ കേസുകൾ (Covid19) കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,39,85,920 ആയിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,33,20,057 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 


 



Also Read: Kerala Seroprevalence Survey : സംസ്ഥാനത്ത് 18 വയസിന് മുകളിൽ ഉള്ളവരിൽ ആന്റിബോഡി ഉയർന്നു, പുതിയ സിറോപ്രിവിലൻസ് റിപ്പോർട്ട്


കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച 26,579 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,900 ആയി കുറഞ്ഞു.


24 മണിക്കൂറിനിടെ 181 പേർക്ക് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതുവരെ രാജ്യത്ത് 4,50,963 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 95,89,78,049 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 65,86,092 ഡോസ് വാക്‌സിനാണ് നൽകിയതെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.