Covid update | രാജ്യത്ത് 2,38,018 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ ഒമിക്രോൺ കേസുകൾ 8,891 ആയി
24 മണിക്കൂറിനിടെ രാജ്യത്ത് 310 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: രാജ്യത്ത് 2,38,018 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 310 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പോസിറ്റീവ് കേസുകളിൽ ഏഴ് ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനത്തിൽ നിന്ന് 14.43 ശതമാനം ആയി കുറഞ്ഞു. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 17,36,628 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,57,421 പേർ രോഗമുക്തരായി. രാജ്യത്തെ നിലവിലെ റിക്കവറി നിരക്ക് 94.09 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 8,891 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...