ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 314 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,86,066 ആയി ഉയർന്നു. സജീവ കേസുകൾ 15,50,377 ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ 1,32,557 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഇന്ന് 1,38,331 പേർ രോ​ഗമുക്തി നേടി. ഇതോടെ കോവിഡിൽ നിന്ന് ആകെ രോ​ഗമുക്തി നേടിയവർ 3,50,85,721 ആയി. ദേശീയ റിക്കവറി നിരക്ക് 94.51 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1,702 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 7,743 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.28 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 13.69 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ്-19 വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 156.76 കോടി വാക്സിൻ ഡോസുകൾ നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.