India Covid Update: എട്ട് മാസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കേസുകൾ 3 ലക്ഷം കടന്നു
India Covid Update: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. രാജ്യത്ത് 8 മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് -19 ന്റെ ഇത്രയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ന്യൂഡൽഹി: India Covid Update: ഇന്ത്യയിൽ കൊറോണ വൈറസിന്റെ (Coronavirus in India) അണുബാധ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ്19 ന്റെ മൂന്നാം തരംഗത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്.
24 മണിക്കൂറിനിടെ 3.17 ലക്ഷം പുതിയ കേസുകൾ (3.17 lakh new cases surfaced in 24 hours)
വ്യാഴാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം (Union Health Ministry) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,17,532 പുതിയ കൊറോണ കേസുകൾ (Coronavirus) 3 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 491 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
8 മാസത്തിന് ശേഷമാണ് ഇത്രയും കേസുകൾ വന്നത്
രാജ്യത്ത് എട്ട് മാസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കേസുകൾ (Covid-19 New Cases) മൂന്ന് ലക്ഷം കവിയുന്നത്. നേരത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടെ 2021 മെയ് 15 ന് 3.11 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
24 മണിക്കൂറിനിടെ 2.23 ലക്ഷം പേർക്ക് രോഗം ഭേദമായി (2.23 lakh people have been cured in 24 hours)
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 2,23,990 ആളുകൾ കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. എങ്കിലും സജീവ കേസുകളുടെ എണ്ണം 91,519 ആയി വർദ്ധിച്ചു. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം (Coronavirus Active Case in India) 19,24,051 ആയി ഉയർന്നു.
Also Read: Covid19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കും
രാജ്യത്ത് പോസിറ്റീവ് നിരക്കും വർദ്ധിച്ചു (Positivity rate also increased in the country)
രാജ്യത്ത് പുതിയ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതോടെ പോസിറ്റിവിറ്റി നിരക്ക് അതായത് അണുബാധ നിരക്കും 16 ശതമാനത്തിന് മുകളിലാണ്. രാജ്യത്ത് പ്രതിദിന അണുബാധ നിരക്ക് 16.41 ശതമാനമായും പ്രതിവാര അണുബാധ നിരക്ക് 16.06 ശതമാനമായും ഉയർന്നു.
Also Read: Business Idea: വെറും 15,000 രൂപയ്ക്ക് ഈ കിടിലം ബിസിനസ്സ് ആരംഭിക്കൂ, നേടാം 3 മാസം കൊണ്ട് 3 ലക്ഷം രൂപ!
24 മണിക്കൂറിനിടെ 9287 പുതിയ ഒമിക്രോൺ കേസുകൾ (9287 new cases of Omicron in 24 hours)
കൊറോണ വൈറസിന്റെ പുതിയ വേരിയന്റായ ഒമിക്രോൺ വേരിയന്റുകളുടെ കേസുകൾ 9000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9287 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലത്തെ അപേക്ഷിച്ച് 3.63 ശതമാനം വർധനയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...