India covid update | രാജ്യത്ത് 3,37,704 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ ഒമിക്രോൺ കേസുകൾ 10,050 ആയി
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കോവിഡ് കേസുകൾ 21,13,365 ആണ്.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,37,704 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 488 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ കോവിഡ് കേസുകൾ 21,13,365 ആണ്.
24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ 94,540 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 2,42,676 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,63,01,482 ആയി.
രാജ്യത്തെ റിക്കവറി നിരക്ക് 93.31 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 10,050 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ ഒമിക്രോൺ കേസുകളിൽ 3.69 ശതമാനം വർധനവുണ്ടായതായി
കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനവും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകളുടെ എണ്ണം 161.16 കോടി കവിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...