India Covid Update: രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും താഴ്ന്ന നിലയിൽ
ഇത് 111 ദിവസത്തിനിടയിലുണ്ടാകുന്ന പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 111 ദിവസത്തിനിടയിലുണ്ടാകുന്ന പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
രാജ്യത്ത് നിലവിൽ 4,64,357 പേരാണ് കൊവിഡ് (Covid19) ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക് 97.17 ശതമാനമാണ്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍.
Also Read: Lockdown Concessions: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമോ? ഇന്നറിയാം
അതുപോലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ടിപിആർ മൂന്ന് ശതമാനത്തിന് താഴെയാണ്. ഇന്നലെ മാത്രം 16,47,424 സാംപിളുകളാണ് പരിശോധിച്ചത്. ഇതോടെ ജൂലൈ നാലു വരെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 42,14,24,881 ആയിട്ടുണ്ട്.
എന്നാൽ കേരളത്തിൽ (Kerala) ഇപ്പോഴും 10 ന് മുകളിലാണ് ടിപിആർ. കേരളത്തിൽ ഇന്നലെ 8037 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,36,36,292 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...