Covid update | കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 67,084 പുതിയ കേസുകൾ, 1,241 മരണം
ആകെ മരണസംഖ്യ 5,06,520 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,241 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 5,06,520 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സജീവ കോവിഡ് കേസുകൾ 7,90,789 ആണ്. രാജ്യത്ത് ഇന്ന് 1,67,882 പേർ രോഗമുക്തി നേടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 171.28 കോടി വാക്സിൻ ഡോസുകൾ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...