India Covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകൾ; 402 കോവിഡ് മരണം
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 485,752 ആയി. സജീവ കോവിഡ് കേസുകൾ 14,17,820 ആയി ഉയർന്നു.
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,68,50,962 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2.64 ലക്ഷം പ്രതിദിന കേസുകളേക്കാൾ നേരിയ തോതിൽ കൂടുതലാണ് പുതിയ കേസുകൾ.
ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോൺ കേസുകൾ 6,041 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായി രേഖപ്പെടുത്തി. ഇന്നലെ 14.78 ശതമാനത്തിൽ നിന്ന് - പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമായി. രാജ്യത്ത് 24 മണിക്കൂറിനിടെ 402 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 485,752 ആയി. സജീവ കോവിഡ് കേസുകൾ 14,17,820 ആയി ഉയർന്നു. അതേസമയം, ദേശീയ രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...