ന്യൂഡൽഹി: വാക്‌സിൻ (Vaccine maitri) മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റുമതി പുനരാരംഭിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തതായി വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

10 കോടി ഡോസ് കൊവിഡ് വാക്സിനാണ് (Covid vaccine) കയറ്റുമതി ചെയതത്. കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.


ALSO READ: India COVID Update : രാജ്യത്ത് 18,987 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 19,808 പേർക്ക് രോഗമുക്തി


രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഒക്ടോബർ മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം സർക്കാർ വ്യക്തമാക്കിയിരുന്നു. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നിവിടങ്ങളിലേക്ക് വാക്സിനുകൾ ഇതിനകം കയറ്റുമതി ചെയ്തു. കോവിഡ് സാഹചര്യം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയുമാണെന്ന് വിദേശകാര്യ വക്താവ് അരിന്തം ബാഗ്ചി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.