India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുറവ്; 14,146 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തി. നിലവിൽ 1,95,846 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 14,146 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 144 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു (Covid Death). രാജ്യത്ത് (India) ഇതുവരെ 4,52,124 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.
രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയെത്തി. നിലവിൽ 1,95,846 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരിൽ 0.57 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കും ഉയർന്ന തന്നെ തുടരുകയാണ്.
ALSO READ: India COVID Update : രാജ്യത്ത് 15,981 പേർക്ക് കൂടി കോവിഡ് രോഗബാധ; 17,861 പേർ രോഗമുക്തി നേടി
രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.10 ശതമാനമാണ്. മാർച്ച് 2020 മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 19,788 പേരാണ് കോവിഡ് രോഗമുക്തി നേടി. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,34,19,749 ആണ്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമാണ്.
ALSO READ: Kerala Covid Update| ഇന്ന് 8867 പേര്‍ക്ക് കോവിഡ്,7428 പേരും വാക്സിനെടുത്തവർ
രാജ്യത്ത് ശനിയാഴ്ച്ച 11,00,123 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് ആകെ 59,09,35,381 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. കൂടാതെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവും രാജ്യത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 97.65 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 41,20,772 വാക്‌സിൻ ഡോസുകളാണ് നൽകിയത്.
ALSO READ: India resumes COVID vaccine export | അയൽരാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 21 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. നിലവിൽ ഡൽഹിയിൽ ആകെ 326 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയ്‌യുന്നത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1553 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...