ന്യൂഡല്‍ഹി: കോളനിവത്ക്കണം ചെറുക്കുന്നതിലെ സമാനതകളില്ലാത്ത ധീരതയ്ക്കും അവിശ്വസനീയമായ സംഭാവനയ്ക്കും രാജ്യം എല്ലായ്‌പ്പോഴും നേതാജിയോട് നന്ദിയുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടിരുന്നതെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 


നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 123-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് പ്രണാമങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത്‌. 


നേതാജിയെ പരാമര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ മറൊരു ട്വീറ്റും ശ്രദ്ധേയമാണ്. ഇത് നേതാജിയുടെ പിതാവ് ജാനകിനാഥ് ബോസിന്‍റെ ഡയറിക്കുറിപ്പാണ്. ‘1897 ജനുവരി 23ന് ജാനകിനാഥ് ബോസ് തന്‍റെ ഡയറിയില്‍, ഒരു മകന്‍ ജനിച്ചു, ഉച്ചസമയത്ത്' എന്നെഴുതിയിരുന്നു. ഈ മകനാണ് വളര്‍ന്ന് ധീരനായ ഒരു സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനും ആയിത്തീര്‍ന്നത്, കൂടാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന വലിയ ലക്ഷ്യത്തിനായി അദ്ദേഹം സ്വജീവിതം സമര്‍പ്പിച്ചു’. മോദി ട്വിറ്ററില്‍ കുറിച്ചു.


എല്ലാ വർഷവും ജനുവരി 23ന് രാജ്യം നേതാജി സുഭാഷ്‌ ചന്ദ്രബോസിനെ ഓര്‍മ്മിക്കുന്നു, ആദരിക്കുന്നു. സ്വാതന്ത്ര്യ സമര കാലത്ത് അദ്ദേഹം നല്‍കിയ മുദ്രാവാക്യങ്ങള്‍ അത്രമാത്രം ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ജയ് ഹിന്ദ്‌, ദില്ലി ചലോ, നിങ്ങള്‍ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം... തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആവേശം പകര്‍ന്നിരുന്നു...