Akhand Hindu Rashtra: 2026 ഓടെ ഇന്ത്യ `അഖണ്ഡ ഹിന്ദു രാഷ്ട്ര` മായി പ്രഖ്യാപിക്കപ്പെടും, ബിജെപി എംഎൽഎ ടി രാജ സിംഗ്
Akhand Hindu Rashtra: 2026-ഓടെ ഇന്ത്യയെ `അഖണ്ഡ ഹിന്ദു രാഷ്ട്ര`മായി പ്രഖ്യാപിക്കുമെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാർട്ടി നേതാവും എംഎൽഎയുമായ ടി. രാജ സിംഗ് അഭിപ്രായപ്പെട്ടു.
Pune: 2026-ഓടെ ഇന്ത്യയെ "അഖണ്ഡ ഹിന്ദു രാഷ്ട്ര"മായി പ്രഖ്യാപിക്കുമെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാർട്ടി നേതാവും എംഎൽഎയുമായ ടി. രാജ സിംഗ്. അടുത്തിടെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ രഹതയിൽ ഹിന്ദുത്വ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രാജ്യത്തെ 'അഖണ്ഡ ഹിന്ദു രാഷ്ട്ര'മാക്കണമെന്നാണ് ഹിന്ദുക്കൾ ആവശ്യപ്പെടുന്നത്.ലോകത്ത് 50-ലധികം ഇസ്ലാമിക രാജ്യങ്ങളും 150-ലധികം ക്രിസ്ത്യൻ രാജ്യങ്ങളും ഉണ്ടാകാമെങ്കില്‍ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു.
എന്തായാലും 2025ല്‍ അല്ലെങ്കില്‍ 2026 ല്‍ ഇന്ത്യയെ 'അഖണ്ഡ ഹിന്ദു രാഷ്ട്ര'മായി പ്രഖ്യാപിക്കും. ഇത് ഞാന്‍ പറയുന്നതല്ല. ഈ രാജ്യത്തെ എല്ലാ ഹൈന്ദവ സന്യാസിമാരുടെയും ഗർജ്ജനമാണ്, ഇത് അവരുടെ പ്രവചനമാണ്, ഗോഷാമഹലിനെ പ്രതിനിധീകരിക്കുന്ന ടി രാജാ സിംഗ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റുന്നത് ഒരു തുടക്കം മാത്രമാണെന്നും ജനക്കൂട്ടം ആർപ്പുവിളിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഔറംഗാബാദ്, ഒസ്മാനാബാദ് നഗരങ്ങളുടെ പേരുമാറ്റത്തിൽ ചിലർക്ക് വേദനയുണ്ട്. അഹമ്മദ്നഗറിന്‍റെയും പേരുമാറ്റം നടക്കുമെന്നതിനാൽ ഇത് ഒരു തുടക്കം മാത്രമാണെന്ന് ഇവരോട് പറയാൻ ആഗ്രഹിക്കുന്നു, എം.എൽ.എ ടി.രാജ സിംഗ് പറഞ്ഞു
അഹമ്മദ്‌നഗർ, ഹൈദരാബാദ് (തെലങ്കാനയുടെ തലസ്ഥാനം) നഗരങ്ങളുടെ പേരുകൾ യഥാക്രമം അഹല്യഭായ്നഗർ, ഭാഗ്യനഗർ എന്നിങ്ങനെ മാറും. ഔറംഗബാദ് നഗരത്തിന്‍റെ പേര് 'ഛത്രപതി സംഭാജിനഗർ' എന്നും ഒസ്മാനാബാദ് നഗരത്തിന്റെന്‍റെ പേര് 'ധാരാശിവ്' എന്നും പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ അടുത്തിടെ അംഗീകാരം നൽകിയത് ശ്രദ്ധേയമാണ്.
ഔറംഗബാദ് നഗരത്തിന്‍റെ പുനർനാമകരണത്തെ എതിർക്കുന്ന എഐഎംഐഎം എംപി ഇംതിയാസ് ജലീലിനെതിരെ പ്രത്യക്ഷമായ പരിഹാസത്തിൽ, ഔറംഗബാദിൽ ജനിച്ചവരാണെന്നും അവർ ഔറംഗബാദിൽ മരിക്കുമെന്നും ചിലർ പറയുന്നുണ്ട്. "നിങ്ങൾ ഔറംഗബാദിൽ ജനിച്ചാലും സംഭാജിനഗറിൽ മരിക്കേണ്ടിവരുമെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഹിന്ദു രാഷ്ട്രത്തിൽ മരിക്കും. ഹിന്ദുക്കൾ ഉണര്‍ന്നു കഴിഞ്ഞു", രാജാ സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...