#IndiaKaDNA: ജെജെപി ബിജെപി സഖ്യം ജനഹിതം മാനിച്ച്, ദുഷ്യന്ത് ചൗതാല
രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന #IndiaKaDNA കോണ്‍ക്ലേവ് നടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ZEE News നടത്തുന്ന #IndiaKaDNAയില്‍ പങ്കെടുക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന #IndiaKaDNA കോണ്‍ക്ലേവ് നടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ZEE News നടത്തുന്ന #IndiaKaDNAയില്‍ പങ്കെടുക്കുന്നത്.
രാജ്യത്ത് പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷയങ്ങളിലാണ് പ്രമുഖര്‍ സംസാരിക്കുന്നത്.
#IndiaKaDNA കോണ്‍ക്ലേവില്‍ ഹരിയാനയിലെ യുവ നേതാവും ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല പങ്കെടുത്തിരുന്നു.
അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം 40 സീറ്റ് നേടിയ ബിജെപിയും 10
സീറ്റ് നേടിയ ജെജെപിയും സഖ്യം ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഈ വിഷയത്തില്‍ പ്രതിക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ, പാര്‍ട്ടിയുടെ ചിന്താഗതിയെയും ചോദ്യം ചെയ്തിരുന്നു. ജനങ്ങള്‍ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ പാര്‍ട്ടിയെ ജെജെപി വീണ്ടും അധികാരത്തില്‍ എത്തിച്ചതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, #IndiaKaDNA കോണ്‍ക്ലേവില്‍ സംസാരിക്കവേ ജനഹിതം മാനിച്ചാണ് ജെജെപി ബിജെപിയുമായി സഖ്യം ചേര്‍ന്നതെന്ന് ഹരിയാന ഉപ മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല പറഞ്ഞു.
കഴിഞ്ഞ 3 മാസം ജെജെപി സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പില്‍ നേടിയ 10 സീറ്റെന്ന്‍ അദ്ദേഹം പറഞ്ഞു. കൂടാതെ, 10 മണ്ഡലങ്ങളില്‍ ജെജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിയാനയിലെ ചില 'രാഷ്ട്രീയ സംഘങ്ങൾ' പാര്‍ട്ടിയെ അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ 5 പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലാക്കുമെന്നും ഉപമുഖ്യമന്ത്രി ആവർത്തിച്ചു.
ഒരു ദിവസം നീണ്ടു നില്‍ക്കുന്ന #IndiaKaDNA കോണ്‍ക്ലേവില്‍ നിരവധി പ്രമുഖര്‍ തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കും.