കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ കാര്‍ഗോ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൈലറ്റടക്കം 6 പേര്‍ക്ക് പരുക്ക്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ പ്രഥമശുശ്രൂഷ നല്‍കിയശേഷം  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഹെലികോപ്റ്റര്‍ കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപം ലാന്‍ഡ്‌ ചെയ്യുന്നതിനിടെ ഹെലിപാടിന്‍റെ ഇരുമ്പുവേലിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായി പറയുന്നത്. എംഐ 17 വിഭാഗത്തില്‍പ്പെട്ട കാര്‍ഗോ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.



 


കഴിഞ്ഞ വർഷം കേദാർനാഥിൽ  എംഐ-17 ഹെലികോപ്റ്റർ തെന്നി മാറിയിരുന്നു. ആ സംഭവത്തില്‍ ആളപായമൊന്നും സംഭവിച്ചിരുന്നില്ല. അതേസമയം, 2013 മെയ് 18ന് കേദാർനാഥിൽ ഹെലികോപ്റ്റര്‍ തകർന്ന് 8 പേർ മരിച്ചിരുന്നു.


കഴിഞ്ഞ വർഷം അരുണാചൽപ്രദേശിൽ എംഐ-17 തകര്‍ന്ന് 7 പേർ മരിച്ചിരുന്നു.