ഇന്ന്  75-ാം കരസേന ദിനം. എല്ലാ വർഷവും ജനുവരി 15ന് ഇന്ത്യൻ സൈന്യം കരസേന ദിനമായി ആഘോഷിക്കുന്നു. ഇന്ത്യൻ കരസേനയുടെ ആദ്യ ഇന്ത്യൻ കമാൻഡർ ഇൻ ചീഫ് - ജനറൽ (പിന്നീട് ഫീൽഡ് മാർഷൽ ആയ) കെ.എം കരിയപ്പയുടെ നേട്ടങ്ങളെ അനുസ്മരിക്കുന്നതിനായാണ് എല്ലാ വർഷവും ജനുവരി 15ന് ഇന്ത്യ സൈനിക ദിനം ആഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1947 ലെ യുദ്ധത്തിൽ ഇന്ത്യൻ സേനയെ വിജയത്തിലേക്ക് നയിച്ച കരിയപ്പ, 1949 ൽ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ സർ എഫ്ആർആർ ബുച്ചറിൽ നിന്നാണ് ഇന്ത്യൻ ആർമിയുടെ കമാൻഡർ സ്ഥാനം ഏറ്റെടുത്തത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്നു അദ്ദേഹം. കരിയപ്പയെയും പ്രതിരോധ സേനയെയും ആദരിക്കുന്നതിനായാണ് എല്ലാ വർഷവും കരസേനാ ദിനം ആഘോഷിക്കുന്നത്.


ഇന്ത്യൻ ആർമി ദിനം: ചരിത്രം


1895 ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ സൈന്യം ഔപചാരികമായി സ്ഥാപിതമായത്. 1949-ൽ ജനറൽ ചീഫ് ഓഫ് ബ്രിട്ടീഷ് ആർമി ഫ്രാൻസിസ് ബുച്ചറാണ് അവസാന കമാൻഡർ ആയത്. പിന്നീട് 1949 ജനുവരി 15ന് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ-ഇൻ-ചീഫായി നിയമിതനായി. ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വം ഉപേക്ഷിച്ചതിന് ശേഷം ആദ്യമായി നിയമിതനായ ഇന്ത്യൻ ഓഫീസറായിരുന്നു കരിയപ്പ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കെ.എം. കരിയപ്പ ഇന്ത്യയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് ആയി. ഫീൽഡ് മാർഷൽ എന്ന പദവി ലഭിച്ച ആദ്യത്തെ ഫീൽഡ് മാർഷൽ കരിയപ്പയാണ്. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച സൈനികരെ ആദരിക്കുന്നതിനായി ഈ ദിനം ആചരിക്കുന്നു. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെയും ത്യാഗത്തെയും ഈ ദിനത്തിൽ ഓർമ്മിക്കുന്നു.


ഇന്ത്യൻ ആർമി ദിനം: പ്രാധാന്യം


ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഏപ്രിൽ ഒന്നിന് 1895 ന് ഇന്ത്യൻ സേന ഔദ്യോഗികമായി സ്ഥാപിതമായി. സേനയെ നയിച്ച ആദ്യത്തെ ഇന്ത്യക്കാരൻ ലെഫ്റ്റനന്റ് ജനറൽ കെ.എം കരിയപ്പ ആയിരുന്നു. നിരവധി പ്രത്യേക പരിപാടികൾ ഇന്ത്യൻ കരസേനാ ദിനത്തിൽ നടത്തുന്നു. കരസേനാ ദിന പരേഡാണ് ഈ ദിവസത്തെ പ്രധാന ആകർഷണം. ആദ്യമായാണ് ഇന്ത്യൻ ആർമി ഡേ പരേഡ് ന്യൂഡൽഹിക്ക് പുറത്ത് നടക്കുന്നത്. 2023 ജനുവരി 15ന് ബാം​ഗ്ലൂരിലാണ് പരേഡ് നടക്കുന്നത്. ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ ഈ ദിനത്തിൽ അനുസ്മരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.