New Delhi: സായുധ സേനയിലേക്ക് എത്തുന്നവരുടെ പ്രായപരിധി ഗണ്യമായി കുറയ്ക്കുന്ന സുപ്രധാന നീക്കത്തിനൊരുങ്ങി സർക്കാർ. മൂന്ന് വർഷത്തേക്ക് യുവാക്കൾക്ക് സൈനികജോലി നൽകുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് അഥവാ ടൂർ ഓഫ് ഡ്യൂട്ടി പദ്ധതി അന്തിമഘട്ട ചർച്ചകളിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് വർഷത്തെ സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സൈനികർ 'അഗ്‌നിവീർ' എന്നായിരിക്കും അറിയപ്പെടുക. ഇക്കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ സൈന്യത്തിൽ തന്നെ നിലനിർത്താനും സാധ്യതയുണ്ട്. മികവിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. അഗ്‌നിപഥ് അഥവാ ടൂർ ഓഫ് ഡ്യൂട്ടി എൻട്രി പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. മൂന്ന് സേനകളും പദ്ധതിയുടെ വിശദാംശങ്ങൾ സംബന്ധിച്ച അവതരണങ്ങൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 


നിലവിൽ സായുധസേനാ വിഭാഗങ്ങളിൽ ഒന്നേകാൽ ലക്ഷത്തോളം ഒഴിവുകളുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൈനിക റിക്രൂട്ട്‌മെന്റുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്  ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് എന്ന ആശയം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തേക്കാവും അവസരം ലഭിക്കുക. വിദഗ്ധപരിശീലനം നൽകി ഇവരെ വിവിധ മേഖലകളിൽ വിന്യസിക്കും. കാലയളവ് പൂർത്തിയായി പുറത്തേക്ക് പോകുന്നവർക്ക് സിവിലിയൻ ജോലികളിൽ പ്രവേശിക്കുന്നതിന് വേണ്ട സഹായവും നൽകും. വിദഗ്ധ സൈനിക പരിശീലനം ലഭിച്ച ഇത്തരക്കാരെ ഏറ്റെടുക്കാൻ ഇതിനോടകം തന്നെ കോർപറേറ്റുകൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 



 


എന്തായാലും സൈന്യത്തിന്റെ ആശയത്തിന് സർക്കാർ പൂർണ പിന്തുണ നൽകിയിട്ടുണ്ട്. പദ്ധതിയുടെ എല്ലാ രൂപരേഖകളും അന്തിമമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സേനയുടെ ഏതാനും കൂടിക്കാഴ്ചകൾ കൂടി ആവശ്യമായി വരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പദ്ധതി പ്രാവർത്തികമാകുന്നതോടെ സേനയുടെ മുഖം കൂടുതൽ യുവത്വമുള്ളതായി മാറും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.