Sikkim News: കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ആയിരത്തിലധികം വിനോദ സഞ്ചാരികളെ രക്ഷിച്ച് സൈന്യം
Sikkim Snowfall: നാതു ലാ & സോംഗോ (Changgu) തടാകത്തിൽ നിന്ന് വിനോദസഞ്ചാരികൾ മടങ്ങുന്നതിനിടയിൽ ഉണ്ടായ മഞ്ഞുവീഴചയിൽ നൂറോളം വാഹനങ്ങൾ കുടുങ്ങിപ്പോയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
സിക്കിം: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കിഴക്കൻ സിക്കിമിന്റെ മുകൾ ഭാഗത്ത് ചാംഗുവിൽ കുടുങ്ങിയ ആയിരത്തിലധികം വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രക്ഷപ്പെടുത്തിയ വിനോദസഞ്ചാരികളിൽ പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നു. മാർച്ച് 12 ന് കിഴക്കൻ സിക്കിമിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 370 വിനോദ സഞ്ചാരികളെ ഇന്ത്യൻ സൈന്യം സിവിൽ പോലീസിന്റെ സഹകരണത്തോടെ രക്ഷപ്പെടുത്തിയിരുന്നു.
Also Read: കോവിഡ് കേസുകളിൽ വർധനവ്; കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ചാങ്ഗു തടാകത്തിൽ നിന്നും മടങ്ങവേയാണ് വിനോദ സഞ്ചാരികളുടെ നൂറോളം വാഹനങ്ങൾ കുടുങ്ങിയത്. തുടർന്ന് സൈന്യം പ്രത്യേക ഓപ്പറേഷനിലൂടെ സഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലെത്തിച്ചു. പാർപ്പിടം, വസ്ത്രം, വൈദ്യസഹായം, ഭക്ഷണം എന്നിവ വിനോദ സഞ്ചാരികൾക്ക് നൽകി. സൈന്യത്തിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിൽ പൂർണ തൃപ്തിയോടെയാണ് ഇവർ മടങ്ങിയത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സൈന്യത്തിന്റെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയിൽ കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്ക് വാളരെയധികം ആശ്വാസം നൽകി. മാത്രമല്ല ഇവരുടെ മടക്ക യാത്രയ്ക്കുള്ള എല്ലാ സഹായവും സൈന്യം ചെയ്തുകൊടുത്തു. ഹിമാലയത്തിലെ സൂപ്പർ ഹൈ-ആൾട്ടിറ്റ്യൂഡ് പ്രദേശങ്ങളിൽ അതിർത്തി കാക്കുന്ന സൈന്യം വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും സഹായം നൽകുന്നതിൽ എപ്പോഴും സജീവമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...