ജമ്മു: ജമ്മു കശ്മിര്‍ അതിര്‍ത്തിയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിനെതിരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടി തുടരുന്നു. പൂഞ്ച്, രജോരി, കേല്‍, മാച്ചില്‍ എന്നിവിടങ്ങളിലെ നിയന്ത്രണരേഖകളില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് സേന അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ നടത്തിയ വെടിവെപ്പില്‍ മൂന്നു ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ മുഖം വികൃതമാക്കുകയും ചെയ്തിരുന്നു. സൈനികരുടെ മൃതദേഹം വികൃതമായ നിലയിലാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അങ്ങനെ ചെയ്താൽ ഉടൻ തന്നെ ശക്തമായ മറുപടി നൽകുമെന്നുള്ളതിന്‍റെ ഉദാഹരണമാണിതിനെന്നും സൈന്യം വ്യക്തമാക്കുന്നു.


പൂഞ്ച്, രജൗരി, കെൽ, മച്ചിൽ എന്നിവിടങ്ങളിലാണ് അതിർത്തി രക്ഷാസേന വെടിവെപ്പ് നടത്തിയത്. 120 എം.എം മോട്ടാറുകളും മെഷീൻ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.


ഇന്ത്യന്‍ സൈനിക​രിൽ ഒരാളുടെ തല അറുത്ത സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്​ഥാനിലെ ഖിർ ജംഖാസ്​ സ്വദേശി പ്രഭു സിങ് (25)ന്‍റെ മൃതദേഹമാണ്​ വികൃതമാക്കിയത്​. 


കഴിഞ്ഞ മാസം 29നും ഇങ്ങനെ ചെയ്തിരുന്നു. മൃതദേഹം വികൃതമാക്കിയ സംഭവത്തെക്കുറിച്ചു ലെഫ്.ജനറൽ ബിപിൻ റാവത് ഡൽഹിയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർക്കു വിശദമായ റിപ്പോർട്ട് നൽകി.