2024 ആരംഭിച്ചത് മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടെയാണ്. മൂന്നാം ലോക മഹായുദ്ധം ആ​ഗോള തലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയായ വർഷമായിരുന്നു 2024. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ വിനാശകരമായ ആഘാതങ്ങളിൽ നിന്ന് ലോകം മുക്തമായിട്ടില്ല. ആഗോള തലത്തിലുള്ള മറ്റൊരു സംഘർഷം എന്ന കാര്യം ഭയപ്പെടുത്തുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം ലോകമഹായുദ്ധത്തിൻ്റെ സാധ്യതയെക്കുറിച്ച് നിരവധി ജ്യോതിഷികൾ പ്രവചനങ്ങൾ നടത്തി. ഇന്ത്യൻ ജ്യോതിഷിയായ കുശാൽ കുമാർ മൂന്നാം ലോകമഹായുദ്ധത്തിന് ആഴ്‌ചകൾ മാത്രം ശേഷിക്കുന്നുവെന്ന് പ്രവചിച്ചു. മൂന്നാം ലോകമഹായുദ്ധത്തിന് ഇനി ആഴ്‌ചകൾ മാത്രമേയുള്ളൂവെന്ന് ഓപ്പൺ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമായ മീഡിയത്തിലെ ഒരു പോസ്റ്റിൽ കുശാൽ കുമാർ പറഞ്ഞു. ലിങ്ക്ഡ്ഇന്നിലും അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തു.


ലോകമെമ്പാടുമുള്ള യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് 2024 ആശങ്കാജനകമായ വർഷമാണെന്ന് പ്രവചിക്കപ്പെട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധ  സാഹചര്യങ്ങൾ, യുക്രൈൻ-റഷ്യ, നാറ്റോയുടെ എതിർപ്പ് എന്നിവയെല്ലാം യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് കുശാൽ കുമാർ പ്രവചിക്കുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ആഗോളയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് കരുതുന്ന തീയതിയും അദ്ദേഹം വെളിപ്പെടുത്തി. ജൂൺ 10, 29 തീയതികളിലാണ് യുദ്ധത്തിന് സാധ്യതയെന്ന് കുശാൽ കുമാർ പറയുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ബ്രിട്ടീഷുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യുകെയിലെ ഉദ്യോഗസ്ഥർ ഒരു വെബ്‌സൈറ്റ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് സംബന്ധിച്ച് ചർച്ചകൾ വീണ്ടും സജീവമായത്. ഭാവി സംഭവങ്ങളെക്കുറിച്ച് 'പ്രവചനങ്ങൾ' നടത്തുന്ന ഒരു ജ്യോതിഷിയാണ് കുശാൽ കുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.