ചെന്നൈ: ഇന്ത്യൻ കോസ്റ്റ്​ഗാ‍ർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ച് അന്തരിച്ചു. ഞായറാഴ്ച ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്ത്യൻ കോസ്റ്റ്​ഗാർഡിന്റെ 25ാമത് ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈ 19ന് അദ്ദേഹം കോസ്റ്റ്​ഗാർഡ് ഡിജിയായി ചുമതലയേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് ചെന്നൈയിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങളഅ‍ വിലയിരുത്താനുള്ള യോ​ഗത്തിലെത്തിയതായിരുന്നു അദ്ദേഹം.


യോ​ഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. മരണ വിവരം അറിഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവർ ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ഭൗതിക ശരീരം ഡൽഹിയിൽ എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 34 വർഷം അദ്ദേഹം വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.