കവരത്തിയിലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനം ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ പിന്തുണയോടെ,  ന്യൂഡൽഹി എയിംസ്യുമായി സഹകരിച്ച് വിദൂര ദ്വീപുകളായ കവരത്തിയിലും ആൻഡ്രോത്തിലും ഏപ്രിൽ 29,  30 തീയതികളിൽ ദ്വിദിന മെഡിക്കൽ ക്യാമ്പ് നടത്തി. വിദൂര ദ്വീപുകളിൽ സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ സഹായം നൽകുന്നതിനും ബന്ധപ്പെട്ട വിദഗ്ധരുമായി കൂടിയാലോചിച്ച് പ്രാദേശിക ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനും  ഈ ഔട്ട്റീച്ച് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൈനക്കോളജി, പീഡിയാട്രിക്സ്, ന്യൂറോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 15 വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ടീമിന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.എം ശ്രീനിവാസ് നേതൃത്വം നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണം


കോസ്റ്റ് ഗാർഡ്  പടിഞ്ഞാറൻ മേഘലാ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ, കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ പ്രിൻസിപ്പൽ ഡയറക്ടർ (മെഡിക്കൽ സർവീസസ്)  കമാൻഡർ ദിവ്യ ഗൗതം VSM, ലക്ഷദ്വീപ് ഭരണകൂട ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ അവനീഷ് കുമാർ, IAS എന്നിവരുടെ സാന്നിധ്യത്തിൽ  ഡോ എം ശ്രീനിവാസ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ ക്യാമ്പിൽ ഓരോ ദ്വീപിലും ഏകദേശം 1500 പൗരന്മാർ പങ്കെടുക്കുകയും വിദഗ്ധ ചികിത്സയോടൊപ്പം മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു. നിലവിലുള്ള മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി മെഡിക്കൽ ടീം പ്രാദേശിക മെഡിക്കൽ പ്രൊഫഷണലുകൾക്ക് അടിസ്ഥാന ലൈഫ് സപ്പോർട്ട് (BLS) പ്രഭാഷണങ്ങളും നടത്തി. പ്രദേശിക ഭരണകൂടത്തിൻ്റെ പിന്തുണയോടെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.