ന്യൂഡൽഹി: വെറുതെ വഴിയിലൊരു ഭിക്ഷാടകനെ കണ്ട് ചില്ലറ ഇല്ലെന്ന് പറഞ്ഞ് പേഴ്സ് മടക്കാൻ വരട്ടെ. കഥ മാറി മറിയുകയാണ്. കോവിഡ് വന്നോപ്പോഴാണ് നമ്മൾ മലയാളികളൊക്കെ ഡിജിറ്റൽ പെയ്മെൻറ് കൂടുതൽ ഉപയോഗിച്ച് തുടങ്ങിയത് എങ്കിൽ നാളുകൾക്ക് മുൻ പെ ഇതിനെക്കെ വേണ്ടി പ്രമോഷനുകൾ ആരംഭിച്ചിരുന്നു എന്നതാണ് സത്യം.  കാറിലിരിക്കുന്ന യുവതിക്ക് അരികിലേക്ക് ഭിക്ഷ യാചിച്ചെത്തുന്ന ആളുടെ വീഡിയോ ഒാർമിയില്ലേ?  കയ്യിൽ ചില്ലറ ഇല്ലെന്ന് യുവതി പറയുമ്പോൾ എന്നാൽ കാർഡ് സ്വൈപ്പ് ചെയ്താൽ മതിയെന്നായി വന്നയാൾ. അതിവേഗത്തിലാണ് വീഡിയോ പ്രചരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദ് കേന്ദ്രമായുള്ള ന്യൂമറോ ഗ്രാഫിക് ക്രിയേറ്റീവ് സൊലൂഷൻ എന്ന കമ്പനിയായിരുന്നു അതിൻറെ നിർമ്മാതാക്കൾ. 2013-ൽ ഡിജിറ്റൽ പെയ്മെൻറ് രീതികളുടെ പ്രചരണാർഥമാണ് വീഡിയോ തയ്യാറാക്കിയതെങ്കിലും സംഭവം സത്യമാണെന്ന് പലരും കരുതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ബിഹാറിലെ ഡിജിറ്റൽ ഭിക്ഷാടകനെയും ആരും മറക്കാൻ വഴിയില്ല.


ബീഹാറിലെ ചമ്പാരൻ ജില്ലയിലെ വ്യത്യസ്തനായൊരു ഭിക്ഷക്കാരനാണ് ഇത്തരത്തിൽ വൈറലായത്. പേര് "രാജു പ്രസാദ്"  കയ്യിൽ ചില്ലറയില്ലെങ്കിൽ ഫോൺ പേ ചെയ്തോളാനാണ് കക്ഷി പറയുന്നത് കഴുത്തിൽ ക്യൂ ആർ കോഡും തൂക്കിയിട്ടാണ് രാജുവിൻറെ യാത്ര. തന്റെ 10 വയസ്സ് മുതൽ രാജു ബീഹാറിലെ ബെട്ടിയ റെയിൽവേ സ്റ്റേഷന്റെ പരിസരത്താണ് ഭിക്ഷാടനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ കാമ്പെയ്‌നിനെ പിന്തുണക്കുന്ന രാജു ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം കണക്കിലെടുത്താണ് അടുത്തിടെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയത്.


അതിവേഗത്തിൽ ഡിജിറ്റൽ പെയ്മെൻറ് സംവിധാനം


കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിലുമായി വളരെ വേഗമാണ് ഡിജിറ്റൽ പെയ്മെൻറ് ഉപഭോക്താക്കളുടെ വർധന. 90 ശതമാനം വരെ എത്തിയിട്ടുണ്ട് ഇത്.  ബിസിനസ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ച് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 300 മില്യൺ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇടപാടുകളിലെ പ്രമുഖ കമ്പനികളിലൊന്നായ ഫോൺ പേക്ക് മാത്രം രാജ്യത്ത് 133 മില്യൺ ആക്ടീവ് ഉപഭോക്താക്കളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.