കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നുവെന്ന പ്രചാരണം തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രചാരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീലങ്കയിൽ നിന്നും ഒരു നേതാക്കളും ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. മഹിന്ദ രജപക്‌സെ രാജിവെച്ചതിന് പിന്നാലെ അദ്ദേഹം എവിടെയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. 
ഈ സാഹചര്യത്തിലാണ്  അദ്ദേഹം ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത പ്രചരിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്നും നിരവധി സാധാരണക്കാർ അഭയം തേടി ഇന്ത്യയിലേക്ക് എത്തിയിരുന്നു. 


മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലേക്ക് കടന്നതായാണ് വിവരം. ഈ സാഹചര്യത്തിൽ ട്രിങ്കോമാലിയിലെ നാവിക താവളത്തിന് ചുറ്റും പ്രതിഷേധക്കാർ ഒത്തുകൂടിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.