Marriage Age Of Women|നടപ്പാക്കാൻ രണ്ട് വർഷം: സ്ത്രീകളുടെ വിവാഹ പ്രായ ബില്ല് സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് വിട്ടു
സംസ്ഥാനങ്ങളോടോ, ബന്ധപ്പെട്ട നേതാക്കളോടോ അഭിപ്രായം ആരാഞ്ഞില്ലെന്നും ബില്ല് സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് കൈമാറണമെന്നും കോൺഗ്രസ്സ്
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചു. സ്മൃതി ഇറാനിയാണ് ബില്ല് അവതരിപ്പിച്ചത്. ഇതോടെ വൻ പ്രതിഷേധമാണ് സഭയിൽ ഉണ്ടായത്. തുടർന്ന് ബില്ല് പാർലമെൻറ് സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് വിടുന്നതായി സമൃതി ഇറാനി അറിയിച്ചു.
ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോടോ, ബന്ധപ്പെട്ട നേതാക്കളോടോ അഭിപ്രായം ആരാഞ്ഞില്ലെന്നും ബില്ല് സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് കൈമാറണമെന്നും കോൺഗ്രസ്സ് നേതാവ് ആധിർ രഞജൻ ചൗധരി ലോക്സഭയിൽ ചൂണ്ടിക്കാണിച്ചു.
പെൺകുട്ടികളുടെ പ്രായം 18 വയസ്സിൽ നിന്നും 21 ആക്കുന്നതാണ് പുതിയ ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ രാജ്യത്തുള്ള വ്യക്തി നിയമങ്ങളായ ബാല വിവാഹ നിയമം -2006, സ്പെഷ്യൽ മാര്യേജ് ആക്ട്, ഹിന്ദു മാര്യേജ് ആക്ട്-1995 എന്നിവ ഭേദഗതി ചെയ്യും.
അതേസമയം ലോക്സഭയും, രാജ്യസഭയും അംഗീകരിച്ചാലും രണ്ട് വർഷ കാലാവധി ബില്ല് നടപ്പാക്കാൻ കേന്ദ്ര സർക്കാർ പറയുന്നുണ്ട്.
ALSO READ: വിവാഹപ്രായം കൂട്ടിയതിൽ സി.പി.എം വനിതാ സംഘടനക്ക് എതിർപ്പ്: ശരിക്കും ലീഗ് എതാണെന്ന് ജനം
ബില്ലിനെ പ്രതികൂലിക്കുന്നവർ
ബില്ലിനെ ആദ്യം എതിർത്തത് മുസ്ലീം ലീഗാണ്. പിന്നീട് ഇടതു പക്ഷ പാർട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. നിയമം സ്ത്രീ വിരുദ്ധമാണെന്നാണ് ബില്ലിനെ ചോദ്യം ചെയ്ത ഇടതു പക്ഷ പാർട്ടികൾ പറയുന്നത്. കോൺഗ്രസ്സ് നേരത്തെ തന്നെ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...