Indian Missile : ഇന്ത്യൻ മിസൈൽ പാകിസ്ഥാൻ ഭൂപ്രദേശത്ത് പതിച്ചു; അബദ്ധം പറ്റിയതാണെന്ന് ഇന്ത്യയുടെ വിശദീകരണം
ഖേദകരമായ ഒരു പിഴവാണ് സംഭവച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു
ന്യൂ ഡൽഹി : ഇന്ത്യയുടെ മിസൈൽ പാകിസ്ഥാനിൽ പതിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. സങ്കേതികപരമായ ഒരു പിഴവിലാണ് മിസൈൽ വിക്ഷേപണം ഉണ്ടായതെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം വിശദീകരണം നൽകി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖേദകരമായ ഒരു പിഴവാണ് സംഭവച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാ ദിവസം നടക്കുന്ന മേയ്ന്റനസിനിടെ നടന്ന പിഴവാണെന്നാണ് അബദ്ധത്തിൽ സംഭവിച്ച മിസൈൽ വിക്ഷേപണം ഉണ്ടായതെന്നാണ് പ്രഥമിക നിഗമനം.
ALSO READ : Army Helicopter Crash : ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു
ഇന്നലെ മാർച്ച് 10ന് വ്യാഴ്ച ഇന്ത്യയുടെ ഭാഗത്ത് നിന്ന് പാകിസ്ഥാൻ ഭൂപ്രദേശത്ത് മിസൈൽ വന്ന് പതിച്ചുയെന്ന് പാക് മിലിട്ടറി അവകാശപ്പെട്ടിരുന്നു. അതിർത്തി ജില്ലയായ ഖനേവാല്ലിലെ മിയാൻ ചന്നു എന്ന സ്ഥലത്താണ് മിസൈൽ വന്ന് പതിച്ചത്.
സംഭവത്തിൽ ഇന്ത്യ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.