ന്യൂഡല്‍ഹി: ഇറാന്‍ US സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.


COMMERCIAL BREAK
SCROLL TO CONTINUE READING

INS ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് INS ത്രിഖണ്ഡ്.


ഇറാനും അമേരിക്കയും സംയമനം പാലിക്കണമെന്നും തര്‍ക്കങ്ങളും പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.


അതേസമയം ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാനിലും ഇറാഖിലുമുള്ള ഇന്ത്യക്കാര്‍ക്കും ഇവിടെക്ക് പോകുന്നവര്‍ക്കും വിദേശകാര്യ മന്ത്രാലയം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.