Indian Railways Update: ട്രെയിന്‍  യാത്രക്കാർക്ക്  വലിയ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ.  അതായത് കൊറോണ വ്യാപനം മൂലം ഏറെ കാലമായി നിര്‍ത്തിവച്ചിരുന്ന ചില പ്രധാന സൗകര്യങ്ങള്‍ റെയില്‍വേ വീണ്ടും പുനഃസ്ഥാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ കാലത്ത് നിര്‍ത്തിവച്ചിരുന്ന യാത്രാ സൗകര്യങ്ങളാണ് ഇന്ത്യൻ റെയിൽവേ പുനഃസ്ഥാപിച്ചിരിയ്ക്കുന്നത്. 
അതായത്, AC കോച്ചുകളില്‍  ഇനി മുതല്‍ യാത്രക്കാർക്ക് പുതപ്പുകൾ, ഷീറ്റ് തലയിണകൾ (ബെഡ്‌റോൾ) മുതലായവ വീണ്ടും ലഭിച്ചു തുടങ്ങും.  ഇത് സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ റെയിൽവേ പുറപ്പെടുവിച്ചു.


Also Read:  Indian Railway Alert: ഇക്കാര്യം ചെയ്‌താല്‍  IRCTC അക്കൗണ്ടിലൂടെ ഒരു മാസം നിങ്ങള്‍ക്ക് 12 e-Ticket ബുക്ക്  ചെയ്യാന്‍ സാധിക്കും...!!


ഇന്ത്യൻ റെയിൽവേ ബോർഡ് എല്ലാ റെയിൽവേ സോണുകളുടെയും ജനറൽ മാനേജർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ്  നല്‍കുകയും  ഈ  സേവനങ്ങള്‍  നല്‍കുന്നത്  ഉടന്‍  പുനരാരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.  
ഇനി മുതല്‍ സീൽ ചെയ്ത കവറിലായിരിയ്ക്കും തലയിണകൾ, പുതപ്പുകൾ, ഷീറ്റുകൾ, ടവലുകൾ എന്നിവ ലഭിക്കുക എന്നും  റെയിൽവേ അറിയിച്ചു.  


Also Read:  LIC Customer Alert! കന്യാദാൻ പോളിസി വ്യാജം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കി LIC


എല്ലാ ട്രെയിനുകളുടെയും എയർകണ്ടീഷൻ ചെയ്ത കോച്ചുകളിൽ തലയിണകൾ, പുതപ്പുകൾ, ഷീറ്റുകൾ, ടവലുകൾ  നല്‍കുന്നത് റെയിൽവേ 2020 മെയ് മാസത്തിലാണ് നിര്‍ത്തിവച്ചത്.  കൊറോണ വ്യാപനം മൂലമായിരുന്നു ഇത്.  തുടര്‍ന്ന്, ദീർഘദൂര യാത്രകള്‍ക്ക് യാത്രക്കാർ സ്വന്തം പുതപ്പുകളും ബെഡ്ഷീറ്റുകളും കൊണ്ടുവരാൻ റെയില്‍വേ നിർദേശിക്കുകയായിരുന്നു.  


എന്നാല്‍, റെയില്‍വേയുടെ ഈ പ്രഖ്യാപനത്തോടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം ലഭിക്കും. കാരണം, യാത്രയില്‍ പുതപ്പും ബെഡ്ഷീറ്റും ലഭിക്കാത്തതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇത്തരം സാധനങ്ങളുമായി  യാത്ര ചെയ്യുക,  വര്‍ദ്ധിച്ച ലഗേജ്  ദീര്‍ഘ ദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം  എളുപ്പമുള്ള കാര്യമായിരുന്നില്ല. 


ഘട്ടം ഘട്ടമായാണ്  റെയില്‍വേ സേവനങ്ങള്‍ പുന:സ്ഥാപിക്കുന്നത്.  നേരത്തെ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുനരാരംഭിച്ചിരുന്നു, ഇനി ഈ സൗകര്യങ്ങൾകൂടി വീണ്ടും യാത്രക്കാർക്ക് ലഭ്യമാക്കും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.