Railway Free WiFi | `സൗജന്യ വൈഫൈ`, ഇന്ത്യൻ റെയിവേയുടെ ഈ സേവനം എങ്ങനെ ഉപയോഗിക്കാം..
മിക്ക പ്രധാനപ്പെട്ട സ്റ്റേഷനുകളിലും തന്നെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.
ഇന്റർനെറ്റ് എന്നത് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. പ്രത്യേകിച്ച് കോവിഡിനെ തുടർന്ന് വർക്ക് ഫ്രം ഹോം എന്ന സൗകര്യം വന്നപ്പോൾ വൈഫൈ എന്ന സൗകര്യത്തെ പരമാവധി ആളുകൾ ഉപയോഗിക്കാൻ തുടങ്ങി. എവിടെയിരുന്നു ജോലി ചെയ്യാൻ വൈഫൈ ഉണ്ടെങ്കിൽ സാധിക്കും. ഇന്ത്യൻ റെയിൽവേയിലും ഈ സൗകര്യം ലഭ്യമാണ്. എല്ലാ സ്റ്റേഷനുകളിലും വൈഫൈ ഇല്ലെങ്കിലും മിക്ക പ്രധാനപ്പെട്ട സ്റ്റേഷനുകളിലും തന്നെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുമ്പോൾ ആ സമയത്ത് നമുക്ക് ജോലി ചെയ്യണമെങ്കിൽ അല്ലെങ്കിൽ ഇന്റർനെറ്റിൽ മറ്റെന്തെങ്കിലും ആക്സസ് ചെയ്യുന്നതിനായി സ്റ്റേഷനിലെ വൈഫൈ നമുക്ക് ഉപയോഗിക്കാം. സൗജന്യമായതുകൊണ്ട് തന്നെ മറ്റാരുടെയും അനുവാദമോ സഹായമോ നമുക്ക് ഇതിന് ആവശ്യമില്ല. റെയിൽവേ സ്റ്റേഷനിൽ സൗജന്യമായി ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം..
Also Read: IRCTC Update: മോശം കാലാവസ്ഥ, 400 ലധികം ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ
റെയിൽവേ സ്റ്റേഷനുകളിൽ Google RailWire സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ സ്മാർട്ട്ഫോണിൽ വൈഫൈ സെറ്റിംഗ്സ് (WiFi Settings) തുറക്കുക
അതിൽ ലഭ്യമായ നെറ്റ്‌വർക്കുകൾ തിരയുക
തുടർന്ന് RailWire നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക
ഇപ്പോൾ നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ railwire.co.in വെബ്‌പേജ് തുറക്കുക
അതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും
RailWire കണക്റ്റു ചെയ്യാൻ ഈ OTP പാസ്‌വേഡായി ഉപയോഗിക്കുക.
ഡിജിറ്റൽ ഇന്ത്യയാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സർക്കാരിന്റെ അത്തരത്തിലുള്ള ഒരു നടപടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...