New Delhi: കേരളത്തിൽ നിന്നുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ  ആകർഷകമായ ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രാലയം. തിങ്കളാഴ്ച ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അതിനെ വിവരിക്കാൻ ജനപ്രിയ ക്യാച്ച്‌ഫ്രെയ്‌സ്  “So beautiful, so elegant” ആണ് ഉപയോഗിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ തിരുവനന്തപുരം-കാസർഗോഡ് സെക്ഷനിലെ വെള്ളയിൽ സ്റ്റേഷനിലൂടെ വെള്ളയും ഓറഞ്ചും  നിറത്തിലുള്ള ട്രെയിനുകൾ കടന്നുപോകുന്ന ചിത്രമാണ്‌ റെയിൽവേ മന്ത്രാലയം പങ്കുവച്ചത്. 



”നീലയും ഓറഞ്ചും #VandeBharatExpress. വളരെ മനോഹരം, അതിമനോഹരം, കേരളത്തിലെ തിരുവനന്തപുരം-കാസർഗോഡ് സെക്ഷനിലെ വെള്ളയിൽ സ്റ്റേഷൻ, ”റെയിൽവേ മന്ത്രാലയം ഒരു പോസ്റ്റിൽ പറഞ്ഞു.


വന്ദേ ഭാരത് എക്‌സ്പ്രസ് രാജ്യം തദ്ദേശീയമായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിന്‍ ആണ്. ഇത് അത്യാധുനിക പാസഞ്ചർ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാ അനുഭവം വന്ദേ ഭാരത്  ഉറപ്പാക്കുന്നു..


ലോകോത്തര സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനുകളിൽ നൂതനമായ കവച് സാങ്കേതികവിദ്യ ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. അടുത്തിടെ പ്രധാനമന്ത്രി മോദി 9 വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.