Indian railway| ഇനി ഇന്ത്യൻ റെയിൽവേയിൽ ഗാർഡ് തസ്തികയില്ല, പകരം വരുന്നത് ഇങ്ങിനെ
“ഗാർഡ്” എന്ന തസ്തികക്ക് പകരം “ട്രെയിൻ മാനേജർ” എന്നായിരിക്കും ഇനി
മുംബൈ: ഇന്ത്യൻ റെയിൽവേയിൽ ഇനി മുതൽ ഗാർഡ് എന്ന തസ്തിക ഉണ്ടാവില്ല. നിലവിലെ തസ്തികകളെ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് അധികൃതർ. ജീവനക്കാരുടെ അടക്കം പൊതു വികാരത്തെ മാനിച്ചാണ് മാറ്റം.
“ഗാർഡ്” എന്ന തസ്തികക്ക് പകരം “ട്രെയിൻ മാനേജർ” എന്നായിരിക്കും ഇനി. പുതുക്കിയ പദവി അവരുടെ നിലവിലുള്ള ചുമതലകൾക്കും ഉത്തരവാദിത്തങ്ങൾക്കും യോജിച്ചതാണ്, ഇത് ജീവനക്കാർക്കും പ്രോത്സാഹനമാണെന്ന് റെയിൽവേ മന്ത്രാലയം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
Also Read: LPG Cylinder: പുതുവർഷത്തിൽ സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിന് 100 രൂപ കുറച്ചു
“നിലവിലുള്ള ട്രെയിൻ ഗാർഡ് എന്ന പേര് കാലഹരണപ്പെട്ടതെന്ന് നേരത്തെ തന്നെ അഭിപ്രയമുണ്ടായിരുന്നു. സമൂഹത്തിൽ, സാധാരണക്കാരൻ താൻ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിലെ കാവൽക്കാരനാകുമെന്നുള്ള അർഥം ഇതിൽ നിന്നും സൂചിപ്പിക്കുന്നതായും റെയിൽവേയുടെ ട്വീറ്റിൽ പറയുന്നു.
“ഇതുമായി ബന്ധപ്പെട്ട്, നിയമങ്ങളിൽ (ജിഎസ്ആർ) ഒരു ട്രെയിൻ ഗാർഡ് ഫലത്തിൽ അതത് ട്രെയിനിന്റെ ട്രെയിൻ ഇൻ-ചാർജ് ആണെന്നായിരിക്കും വരുന്നത്. എന്നാൽ തസ്തികയുടെ പേര് മാറ്റം റെയിൽവേയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് വത്കരണത്തിൻറെ ഭാഗമെന്നാണ് വിമർശകർ സൂചിപ്പിക്കുന്നത്.
Also Read: Old One Rupee Note: ഈ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ!
അസി.ട്രെയിൻ ഗാർഡിനെ അസി. പാസഞ്ചർ ട്രെയിൻ മാനേജർ, യഥാക്രമം ഗുഡ്സ് ട്രെയിൻ ഗാർഡ് അത്തരത്തിൽ ഗുഡ്സ് ട്രെയിൻ മാനേജർ. സീനിയർ ഗാർഡുമാർ സീനിയർ പാസഞ്ചർ ട്രെയിൻ മാനേജർ എന്നുമായിരിക്കും അറിയപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...