ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ നിങ്ങൾക്ക്. ഇതാ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (ആർആർസി) നോർത്ത് സെൻട്രൽ റെയിൽവേയിൽ നിരവധി അപ്രന്റിസ് തസ്തികകളിലേക്ക് ഒഴിവുകൾ പ്രസിദ്ധീകരിച്ചു. rrcpryj.org എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 14 ഡിസംബർ 2023 ആണ്. 1664 തസ്തികകളിലാണ് ഒഴിവുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

മെക്കാനിക്കൽ വിഭാഗത്തിൽ 364 തസ്തികകളും, ജനറൽ വിഭാഗത്തിൽ 149, ഇലക്ട്രിക്കൽ വകുപ്പിൽ 339 തസ്തികകളിലേക്കുമാണ് നിയമനം.  ഇതിൽ 138 തസ്തികകൾ സംവരണമില്ലാത്തവയാണ്. ഝാൻസി ഡിവിഷനിലെ 528 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുക, ഇതിൽ 231 തസ്തികകൾ ജനറൽ വിഭാഗത്തിനാണ്. അതേസമയം, ആഗ്ര ഡിവിഷനിലെ  296 തസ്തികകളിൽ 139 തസ്തികകളും പൊതുവിഭാഗത്തിലാണ്. അപ്രന്റീസ് ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പെയിൻറർ, സ്റ്റെനോഗ്രാഫർ, മെക്കാനിക്ക്, കാർപെന്റർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുക.


യോഗ്യത


ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമയും ഉണ്ടായിരിക്കണം.


പ്രായപരിധി


ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ കുറഞ്ഞ പ്രായം 15 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം അപേക്ഷിക്കാനുള്ള പരമാവധി പ്രായം 24 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കുന്ന സംവരണ വിഭാഗക്കാർക്ക് പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.


തിരഞ്ഞെടുപ്പ് 


റിക്രൂട്ട്‌മെന്റിനായി, പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് . അതിനുശേഷം ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും.


ഫീസ് 


റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ  100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.