ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവുമായി ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് ഉൾപ്പടെ കുറയും
Indian Railway Reducing Ticket Price: ഒരു മാസത്തിനുള്ളില്‍ കുറഞ്ഞ നിരക്കുകൾ പ്രാഭല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
ദില്ലി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇതോടെ വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയും. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കാനാണ് നീക്കം. അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ ഈ സ്കീം ബാധകമായിരിക്കും. കുറഞ്ഞ നിരക്കുകൾ ഒരു മാസ്തിനുള്ളിൽ പ്രാഭല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു.
പരാമവധി 25% വരെയാണ് അടിസ്ഥാന നിരക്കിൽ നിന്നും കുറയുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി മുതലായവ ബാധകമായ മറ്റ് നിരക്കുകൾ പ്രത്യേകം ഈടാക്കും. കൂടാതെ എസി സീറ്റുകളുള്ള ട്രെയിനുകളിൽ കിഴിവുകൾ പ്രാവർത്തികമാക്കുന്നതിനായി റെയിൽവേ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് അധികാരം നൽകാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
ട്രെയിൻ ടിക്കറ്റ് നിരക്കുകളിലെ കിഴിവ് ഉടൻ പ്രാബല്യത്തിൽ വരും. എങ്കിലും ഇത് വരെ ബുക്ക് ചെയ്‌ത യാത്രക്കാർക്ക് നിരക്ക് റീഫണ്ട് അനുവദിക്കില്ല എന്നും റെയിൽവേയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അവധിക്കാല അല്ലെങ്കിൽ ഉത്സവ സ്പെഷ്യൽ ആയി അവതരിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ സ്കീം ബാധകമല്ല. ഈ സ്കീമിന്റെ വ്യവസ്ഥ 1 വർഷം വരെ ബാധകമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...