Indian Railway Update: കനത്ത മൂടല്‍മഞ്ഞ്, ഡല്‍ഹിയിലേയ്ക്കുള്ള 21 ട്രെയിനുകള്‍ വൈകി
ഉത്തരേന്ത്യയില്‍ അതിശൈത്യം, കടുത്ത മൂടല്‍മഞ്ഞ് മൂലം Visbility കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Indian Raiway Update: ഉത്തരേന്ത്യയില്‍ അതിശൈത്യം, കടുത്ത മൂടല്‍മഞ്ഞ് മൂലം Visbility കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
വെള്ളിയാഴ്ച രാവിലെ Indian Raiway പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് Visbility കുറവായതിനാൽ ഡൽഹിയിലേക്കുള്ള 21 ട്രെയിനുകളാണ് വൈകി ഓടുന്നത്.
നോർത്തേൺ റെയിൽവേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുരി ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസ്, ഗയ ന്യൂഡൽഹി മഹാബോധി എക്സ്പ്രസ്, സഹർസ ന്യൂ ഡൽഹി എക്സ്പ്രസ്, ഹൗറ-ന്യൂ ഡൽഹി പൂർവ എക്സ്പ്രസ്, പ്രയാഗ്രാജ് ന്യൂഡൽഹി എക്സ്പ്രസ്, ചെന്നൈ ന്യൂഡൽഹി എക്സ്പ്രസ്, ലഖ്നൗ ന്യൂഡൽഹി എക്സ്പ്രസ് എന്നിവയുൾപ്പെടെ 21 ഡൽഹിയിലേക്കുള്ള ട്രെയിനുകൾ മൂടൽമഞ്ഞ് കാരണം വൈകി ഓടുകയാണ്. പ്രമുഖ വാര്‍ത്ത ഏജന്‍സി ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച 13 ട്രെയിനുകള്‍ വൈകിയിരുന്നു. ഉത്തരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെമുതല്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടതൂർന്നതും വളരെ ശക്തവുമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ( India Meteorological Department - IMD) പ്രകാരം, വെള്ളിയാഴ്ച രാവിലെ 8:30 ന് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, പരമാവധി താപനില 18 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...