Indian Railway Update: കനത്ത മൂടല്‍മഞ്ഞ്, ഉത്തരേന്ത്യയിലേയ്ക്കുള്ള ട്രെയിനുകള്‍ വൈകുന്നു
ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തതോടെ ട്രെയിന്‍ യാത്ര ദുഷ്ക്കരമായി മാറുകയാണ്. കടുത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകി.
Indian Raiway Update: ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തതോടെ ട്രെയിന്‍ യാത്ര ദുഷ്ക്കരമായി മാറുകയാണ്. കടുത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത കുറഞ്ഞതോടെ നിരവധി ട്രെയിനുകള്‍ വൈകി.
തിങ്കളാഴ്ച രാവിലെ Indian Raiway പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് Visibility കുറവായതിനാൽ ഡൽഹിയിലേക്കുള്ള ഏഴ് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. വടക്കൻ റെയിൽവേയെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസി ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു.
ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് കാണപ്പെടുന്നതിനാല്‍ ഇത് ട്രെയിന്‍ ഗതാഗതത്തെ ബാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെമുതല്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഇടതൂർന്നതും വളരെ ശക്തവുമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതേ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Also Read: Indian railway| ഇനി ഇന്ത്യൻ റെയിൽവേയിൽ ഗാർഡ് തസ്തികയില്ല, പകരം വരുന്നത് ഇങ്ങിനെ
ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, വടക്കൻ മധ്യപ്രദേശ്, ഒഡീഷ, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനുള്ള മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.
ഇടതൂർന്ന മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും റെയില്‍വേ അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...