Indian Railway Updates: ട്രെയിന്‍ യാത്രക്കാരെ സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അതായത്, ട്രെയിന്‍ യാത്രയില്‍ അനുവദിച്ചിരിയ്ക്കുന്നതില്‍ അധികം ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ റെയിൽവേ നടപടിയെടുക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ ലഗേജുകൾ കൊണ്ടുപോകേണ്ട ആവശ്യമുള്ളവര്‍  പാർസൽ ഓഫീസിൽ നിന്ന് ലഗേജ് ബുക്ക് ചെയ്യണമെന്ന് റെയിൽവേ നിര്‍ദ്ദേശിക്കുന്നു. അതായത് നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങൾ കൊണ്ടു പോയാൽ റെയില്‍വേ കർശന നടപടിയെടുക്കും. 


രാജ്യത്ത് ദീർഘദൂര യാത്രകൾക്കായി ആളുകള്‍ മിക്കവാറും ട്രെയിനാണ് തിരഞ്ഞെടുക്കാറ്. കാരണം,  യാത്രക്കാർക്ക് വിമാനത്തിലേതിനേക്കാൾ കൂടുതൽ ലഗേജുകൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോള്‍ കൊണ്ടുപോകാന്‍ സാധിക്കും. എന്നാല്‍, ട്രെയിന്‍ യാത്രയിലും  ലഗേജുകൾ കൊണ്ടുപോകുന്നതിന് പരിധിയുണ്ടെങ്കിലും, ഇത് അവഗണിച്ച്  യാത്രക്കാർ അമിത ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ  നിയന്ത്രണങ്ങളുമായി റെയില്‍വേ എത്തിയത്. 


Also Read:  Good News for Travelers! ഇനി ഒരു വിദേശയാത്രയാകാം.... യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഈ രാജ്യങ്ങള്‍


റെയില്‍വേ പുറത്തിറക്കിയ പുതിയ നിദ്ദേശങ്ങള്‍ അനുസരിച്ച് യാത്രക്കാരുടെ പക്കല്‍ പരിധിയില്‍ കൂടുതല്‍ ലഗേജ് ഉണ്ട് എങ്കില്‍ പാർസൽ ഓഫീസിൽ പോയി ലഗേജ് ബുക്ക് ചെയ്യുക, നിങ്ങളുടെ ട്രെയിന്‍ യാത്ര കൂടുതല്‍ ആസ്വാദിക്കുക എന്നാണ് റെയില്‍വേ നിര്‍ദ്ദേശിക്കുന്നത്.
   
റെയിൽവേയുടെ നിയമമനുസരിച്ച് 40 മുതൽ 70 കിലോഗ്രാം വരെ ലഗേജുകൾ മാത്രമേ യാത്രാവേളയിൽ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുമതിയുള്ളൂ.  അതായത്, ഇതിൽ കൂടുതൽ ലഗേജുമായി ആരെങ്കിലും യാത്ര ചെയ്‌താൽ അയാൾക്ക് പ്രത്യേക നിരക്ക് നൽകേണ്ടിവരും.


റെയിൽവേയുടെ കോച്ച് അനുസരിച്ച് അനുവദിക്കുന്ന ലഗേജും വ്യത്യസ്തമാണ്. സ്ലീപ്പർ ക്ലാസിൽ യാത്രക്കാർക്ക് 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതേസമയം, എസി 3ടയർ 50 കിലോഗ്രാം  വരെ ലഗേജ് അനുവദിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് എസിയിൽ യാത്രക്കാർക്ക് 70 കിലോ വരെ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും. 


പുതിയ  നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്.  കൂടുതൽ ലഗേജുമായി യാത്രക്കാര്‍ കോച്ചില്‍ കയറിയാല്‍ അധിക നിരക്ക് നൽകേണ്ടിവരും. കൂടാതെ, ഗ്യാസ് സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ, തുകൽ എന്നിവയും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള  ഏതെങ്കിലും സാധനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടെ കൈവശം വച്ചാല്‍  റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.