Indian Railways Update: വർഷങ്ങളായി തുടരുന്ന ഈ പരമ്പര നിര്‍ത്തലാക്കി ഇന്ത്യന്‍ റെയില്‍വേ..!!
വർഷങ്ങളായി തുടര്‍ന്നു വന്നിരുന്ന ഒരു ആചാരത്തിന് വിരാമമിട്ടിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഈ തീരുമാനം കൈക്കൊണ്ടതോടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു അനാവശ്യ ആചാരമാണ് നിർത്തലായത്
Indian Railways Update: യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, റെയിൽവേ മന്ത്രാലയം കാലാകാലങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്തിടെ രാത്രി യാത്രയിലെ നിയമങ്ങൾ കർശനമാക്കിയതിനൊപ്പം ‘ഡെസ്റ്റിനേഷൻ അലേർട്ട് സിസ്റ്റ’വും റെയിൽവേ ആരംഭിച്ചിരുന്നു.
റെയിൽവേ ജീവനക്കാരുടെ ആവശ്യത്തിലും ചില തീരുമാനങ്ങൾ മന്ത്രാലയം കൈക്കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോഴിതാ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേയിൽ വർഷങ്ങളായി തുടര്‍ന്നു വന്നിരുന്ന ഒരു ഫ്യൂഡൽ സമ്പ്രദായം അവസാനിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഈ സമ്പ്രദായം നിലനിന്നിരുന്നു എന്നതാണ് വസ്തുത.
അതായത്, വർഷങ്ങളായി തുടര്‍ന്നു വന്നിരുന്ന ഒരു ആചാരത്തിന് വിരാമമിട്ടിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടതോടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു അനാവശ്യ ആചാരമാണ് നിർത്തലായത്.
ഒരു പക്ഷേ അറിയുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നാം, ഈ പാരമ്പര്യം, അല്ലെങ്കിൽ ആചാരം, അല്ലെങ്കില്‍ നിയമത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള റെയിൽവേയുടെ GM ഓഫീസിൽ ഒരു ആർപിഎഫ് (RPF) ജവാൻ നിയമിതനായിരുന്നു. GM ന് സല്യൂട്ട് ചെയ്യുക എന്നത് മാത്രമായിരുന്നു ഈ സൈനികന്‍റെ ജോലി. ബ്രിട്ടീഷുകാരുടെ കാലം മുതൽ റെയിൽവേയിൽ ഒരു ആചാരമെന്നപോല ഇത് നിലനിന്നിരുന്നു. ഇത് ഫ്യൂഡൽ പാരമ്പര്യമായി കണക്കാക്കിയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇത് നിർത്തലാക്കാൻ ഉത്തരവിട്ടത്.
ഈ നടപടിയിലൂടെ എല്ലാ ജീവനക്കാരും ഒരേപോലെയാണ്, എല്ലാവരും തുല്യരാണ്, ആർക്കും പ്രത്യേക പരിഗണന ഇല്ല എന്നുമാണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നത്. ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരാരും സ്വയം പ്രത്യേക പരിഗണന കാംഷിക്കരുത് എന്ന സൂചനയും ഇതിലൂടെ നൽകുന്നു. ഇതാണ് ഈ സംവിധാനം നിർത്തലാക്കിയതിന് പിന്നിലെ റെയിൽവേ മന്ത്രിയുടെ ലക്ഷ്യം.
ഈ മാറ്റത്തിലൂടെ എല്ലാവരും ജോലിക്ക് വരുന്നത് മന്ത്രാലയത്തിന്‍റെയോ റെയിൽവേയുടെയോ ഓഫീസുകളിലാണെന്ന സന്ദേശവും ഉദ്യോഗസ്ഥർക്ക് നൽകി. ഇവിടെ പ്രത്യേകിച്ചാരുമില്ല. എല്ലാവരും ഇവിടെ എത്തുന്നത് പൊതുസേവനത്തിനാണ്, ഇവിടെ എല്ലാവരും തുല്യരാണ് എന്നാണ് മന്ത്രാലയം നൽകുന്ന സന്ദേശം.
എല്ലാ റെയിൽവേ ഓഫീസുകളിലും സല്യൂട്ട് നൽകാൻ പ്രത്യേക യൂണിഫോമിൽ ആർപിഎഫ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്ന നടപടി, ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിർത്തലാക്കിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...