Rupee Vs Dollar: ഫെഡറൽ റിസേർവ് പലിശ നിരക്ക് വർദ്ധന, രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു
ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. കഴിഞ്ഞ ദിവസം ഫെഡറൽ റിസേർവ് പലിശ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതോടെയാണ് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞത്.
Rupee Vs Dollar: ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. കഴിഞ്ഞ ദിവസം ഫെഡറൽ റിസേർവ് പലിശ നിരക്ക് വർദ്ധന പ്രഖ്യാപിച്ചതോടെയാണ് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞത്.
ആഗോള വിപണിയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും 83 കടന്നു. ഫെഡറൽ റിസർവ് നടത്തിയ നിരക്ക് വർദ്ധനവ് ആഗോളതലത്തിൽ ഓഹരി വിപണികളിൽ, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഉയർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Also Read: Gujarat Polls 2022: ഗുജറാത്തില്‍ BJP വീണ്ടും വന്‍ വിജയം നേടി സർക്കാർ രൂപീകരിക്കും, JP നദ്ദ
ഈ വർഷം ഇത് നാലാം തവണയാണ് യുഎസ് ഫെഡ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. ഫെഡറൽ റിസേർവ് നടപടി കൈക്കൊണ്ട് മണിക്കൂറുകൾക്കകം തന്നെ വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83 കടന്നു. എന്നാൽ, വിപണി അവസാനിക്കും മുൻപ് രൂപയുടെ മൂല്യം 83.08 ൽ എത്തി. ഡോളറിനെതിരെ 83 രൂപ എന്ന നിലയിലായിരുന്നു നേരത്തെ രൂപയുടെ മൂല്യം.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയാൻ ശക്തമായ നടപടികളാണ് യുഎസ് ഫെഡറൽ റിസർവ് നടപ്പാക്കുന്നത്. ബുധനാഴ്ച പ്രധാന നിരക്കുകൾ 75 ബേസിസ് പോയിന്റുകൾ ഉയർത്തി, ഈ വർഷം ഇത് നാലാമത്തെ തവണയനാണ് ഇത്തരം നടപടികൾ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്നത്.
പണപ്പെരുപ്പം കുറയ്ക്കാൻ ബാങ്ക് ശക്‌തമായ നടപടികൾ കൈക്കൊള്ളുമെന്ന് ജെറോം പവൽ അടുത്തിടെ സൂചിപ്പിച്ചിരുന്നു. അതേസമയം, യുഎസ് ഫെഡറൽ റിസർവ് സ്വീകരിയ്ക്കുന്ന നടപടികൾ ആഗോളതലത്തിൽ ഓഹരി വിപണികളിൽ, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഉയർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. അതായത്, ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...