ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യാക്കാരുടെ മോചനം ഇനിയും വൈകും. ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ടി ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്ക് നിയമപ്രശ്‌നങ്ങൾ ഉണ്ടായത് മൂലമാണ് ഇവരുടെ മോചനം വൈകുന്നത്.  കൂടാതെ കേസിൽ നിയമപരമായ തീർപ്പുണ്ടാകട്ടെ എന്ന നിലപാടിലാണ് ഇപ്പോൾ നൈജീരിയ. ഇന്നലെ ഇക്വിറ്റോറിയൽ ഗിനിയിൽ പിടിയിലായ ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സംഭവത്തിൽ പരിഹാരം കണ്ടെത്താൻ കപ്പൽ ജീവനക്കാർ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെയാണ് നിയമപരമായ തീർപ്പുണ്ടാകട്ടെയെന്ന നിലപാടിലേക്ക് നൈജീരിയ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളാണ് കപ്പൽ ജീവനക്കാർക്കെതിരെ നിലനിൽക്കുന്നത്. ഈ പരാതികൾക്ക് നിയമപരമായ രീതിയിൽ തന്നെ തീർപ്പ് ഉണ്ടാകട്ടെയെന്നാണ് നൈജീരിയ അറിയിക്കുന്നത്. നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുൻ കപ്പലിൽ 3 മലയാളികൾ ഉൾപ്പടെ 26 കപ്പല്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. തടവിൽ കഴിയുന്ന കപ്പൽ ജീവനക്കാരെ നേരിട്ട് വിളിച്ച സംസാരിച്ചതായി എംഇഎ അറിയിച്ചു.  നൈജീരിയയിൽ നിന്ന് ഇവരെ തിരികെയെത്തിക്കാനുള്ള നിയമ കുരുക്കുകൾ ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്ക്  അല്ലെങ്കിൽ ഇക്വറ്റോറിയല്‍ ഗിനിയിലേക്ക് മാറ്റണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിനും നൈജീരിയ തയ്യാറായില്ല. കപ്പലിലെ ജീവനക്കാർ പിടിയിലായി 89 ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്.


ALSO READ: അനധികൃത തടങ്കൽ? ഇക്വറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ തടവിൽ; മോചനത്തിന് ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യം


2022 ഓഗസ്റ്റ് 14നാണ്  നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഹീറോയിക് ഐഡം എന്ന എണ്ണ കപ്പൽ ജീവനക്കാരെ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനി അറസ്റ്റ് ചെയ്തതത്.  ക്രൂഡ് ഓയിൽ പൈറസി ആരോപിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ആകെ 26 ജീവനക്കാരുണ്ട്. അതിൽ 16 ഇന്ത്യക്കാരാണ്. 16 ഇന്ത്യൻ രാജ്യങ്ങൾക്ക് പുറമെ 8 ശ്രീലങ്കക്കാരും ഒരു പോളിഷ് പൗരനും ഒരു ഫിലിപ്പിനോ പൗരനും ഉൾപ്പെടും. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് വി നായർ,  കൊച്ചി സ്വദേശികളായ ഫസ്റ്റ് ഓഫിസർ സനു ജോസ്, മിൽട്ടൻ എന്നിവരാണ്  കസ്റ്റഡിയിലുള്ള കപ്പലിലിലെ മലയാളികൾ.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.