ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചിലരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സൈനീകരില്‍ ചിലരെ കാണാനില്ലെന്നും അവര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതുക്കൊണ്ട് തന്നെ മരണസംഘ്യ ഇനിയും ഉയര്‍ന്നേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.


രണ്ട് മണിക്ക് പണിതീര്‍ന്ന റോഡ്‌ നാല് മണിക്ക് ഇടിഞ്ഞുപൊളിഞ്ഞ് വെള്ളത്തിലേക്ക്...


അതേസമയം, ചൈനീസ് കസ്റ്റഡിയിലുള്ള സൈനീകരെ തിരികെ കൊണ്ടുവരാന്‍ സൈനീക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. സൈനീകര്‍ക്ക് പരിക്കേറ്റത് വെടിവെപ്പിലല്ലെന്നും കല്ലും വടിയും  ഉപയോഗിച്ചുള്ള ശാരീരിക ആക്രമത്തിലാണെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 


എന്നാല്‍, എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏത് തരത്തിലുള്ള സംഘര്‍ഷമാണ് അതിര്‍ത്തിയില്‍ നടന്നതെന്നും സംഘര്‍ഷത്തിന് എന്താണ് കാരണമെന്നുമുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരോ സൈന്യമോ ഇന്ന് വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷ. 


വൈറസിനെ ഉന്മൂലനം ചെയ്യണം: 'കൊറോണ' ദേവിയെ പ്രതിഷ്ഠിച്ച് മലയാളി യുവാവ്!!


അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. 


നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്വരയിൽ നിന്നും ചൈന പിൻമാറിയതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവും സംഘര്‍ഷ മേഖലയില്‍ നിന്നും പിന്മാറി.