യുക്രൈൻ സർവകലാശാലകളിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അനുമതി
പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) യുക്രൈൻ വാഗ്ദാനം ചെയ്യുന്ന അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം അംഗീകരിക്കാൻ തീരുമാനമായി.
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് മറ്റ് രാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് മാറാനും പഠനം പൂർത്തിയാക്കാനും അംഗീകാരം നൽകി. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) യുക്രൈൻ വാഗ്ദാനം ചെയ്യുന്ന അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം അംഗീകരിക്കാൻ തീരുമാനമായി.
എൻഎംസി നിയമപ്രകാരം വിദേശ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു സർവകലാശാലയിൽ നിന്ന് മാത്രം ബിരുദം നേടിയാൽ മതി. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് കമ്മീഷനിൽ യുക്രൈൻ വാഗ്ദാനം ചെയ്യുന്ന മൊബിലിറ്റി പ്രോഗ്രാം പരിഗണിച്ചതായി എൻഎംസി ചൊവ്വാഴ്ച പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.
അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ മറ്റ് സർവകലാശാലകളിലേക്ക് താൽക്കാലികമായി മാറ്റാമെന്നാണ് അറിയിപ്പ്. എന്നാൽ, മാതൃ സ്ഥാപനമായ യുക്രേനിയൻ സർവകലാശാലയാണ് ബിരുദം നൽകുകയെന്ന് എൻഎംസിയുടെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു. യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ മെഡിക്കൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മുൻപ് വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കൗൺസിൽ ചട്ടം അനുസരിച്ച് വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...