Commonwealth Games 2022;കോമൺവെൽത്ത് ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ; ഭാരോദ്വഹനത്തിൽ അചിന്ത സിയോളിക്ക് സ്വർണ്ണം
സ്‌നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ 140 കിലോ ഭാരം എടുത്തുയർത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 143 കിലോയാണ് അദ്ദേഹത്തിന് ഉയർത്താനായത്.
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ കുതിപ്പ് തുടർന്ന് ഇന്ത്യ.313 കിലോ ഭാരം ഉയർത്തി അചിന്ത സിയോളി ഇന്ത്യക്കായി സ്വർണം നേടി. ഭാരോദ്വഹനത്തിൽ രാജ്യത്തിന് ഇതുവരെ മൂന്നാം സ്വർണം ലഭിച്ചു. 73 കിലോ ഗ്രാം വിഭാഗത്തിലാണ് അചിന്തയുടെ സ്വർണ്ണ നേട്ടം.
ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് ഇതുവരെ ആറ് മെഡലുകൾ ലഭിച്ചു.സ്‌നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ 140 കിലോ ഭാരം എടുത്തുയർത്തുകയായിരുന്നു. മൂന്നാം ശ്രമത്തിൽ 143 കിലോയാണ് അദ്ദേഹത്തിന് ഉയർത്താനായത്. കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് രേഖപ്പെടുത്തിയ മൂന്നാം പരിശ്രമമാണ് ഭാരോദ്വഹനത്തിൽ അദ്ദേഹത്തിന് നിർണായകമായത്.
നേരത്തെ ഇന്ത്യ കരസ്ഥമാക്കിയ രണ്ട് സ്വർണ മെഡലുകളും ഭാരോദ്വഹനത്തിൽ തന്നെയായിരുന്നു. 67 കിലോ ഗ്രാം വിഭാഗത്തിൽ ജെറമി ലാൽറിൻനുങ്കയും,49 കിലോ ഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവുമാണ് സ്വർണം നേടിയത്. സാങ്കേത് മഹാദേവും ബിന്ധ്യാറാണി ദേവിയും വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. ഗുരുരാജ പൂജാരി വെങ്കല മെഡലും ഭാരോദ്വഹനത്തിൽ കരസ്ഥമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...