Rahul Gandhi കോൺഗ്രസ് അധ്യക്ഷനാകണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്
രാഹുൽഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ പ്രമേയം പാസാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. പ്രമേയത്തിന്റെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ട്വിറ്ററില്‍ പങ്കുവച്ചു.
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ (Rahul Gandhi) കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് (Congress Chief) യൂത്ത് കോണ്‍ഗ്രസ് (Youth Congress). ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രമേയം (Resolution) പാസാക്കി. ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഐകകണ്ഠേനയാണ് (unanimously) പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് (B V Srinivas) പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു.
ഗോവ പനാജിയിലെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസമായി യൂത്ത് കോണ്‍ഗ്രസ് യോഗം നടന്നുവരികയാണ്. തൊഴിലില്ലായ്‌മ, സാമ്പത്തിക മാന്ദ്യം, കർഷക പ്രശ്‌നം, രാജ്യത്തിന്‍റെ വസ്തുവകകളുടെ വിൽപ്പന തുടങ്ങിയ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടം കടുപ്പിക്കാനും ഗോവയിൽ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്ന എല്ലാ വിഷയങ്ങളിലും യൂത്ത് കോൺഗ്രസ് തെരുവിൽ പോരാടുമെന്നും ബി.വി. ശ്രീനിവാസ് പറഞ്ഞു.
Also Read: 'കേന്ദ്രം വില്‍പന തിരക്കിൽ, കോവിഡിനെ സ്വയം പ്രതിരോധിക്കൂ', Rahul Gandhi
2017ല്‍ അമ്മയായ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. 2019 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ വീണ്ടുമെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ തുടര്‍ന്ന് രാഹുൽ ഗാന്ധി രാജിവെക്കുകയായിരുന്നു. പിന്നീട് നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 19 വര്‍ഷം പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധി തന്നെ വീണ്ടും ഇടക്കാല പ്രസിഡന്റായി നിയമിക്കപ്പെട്ടു. ഇപ്പോഴും പാര്‍ട്ടിക്ക് ഒരു മുഴുസമയ ദേശീയ അധ്യക്ഷനില്ല എന്നതാണ് കോൺഗ്രസ് പ്രവർത്തകരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. ഇതിൽ പ്രതിഷേധിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു.
Also Read: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധി?
2021 ജൂണ്‍ മാസത്തോട് കൂടി കോണ്‍ഗ്രസിന് അധ്യക്ഷനെ (Congress Chief) തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് (Assembly Election) ശേഷം കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്താനും വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് (Sonia Gandhi) കത്തയച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ വര്‍ക്കിംഗ് കമ്മിറ്റികള്‍ തീരുമാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...