രാജ്യത്തെ ആദ്യ `പശു മന്ത്രി`യും പരാജയപ്പെട്ടു!!
ഗോ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർക്ക് തിരിച്ചടി നൽകി രാജസ്ഥാന്‍!!. ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം...
ജയ്പൂർ: ഗോ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർക്ക് തിരിച്ചടി നൽകി രാജസ്ഥാന്‍!!. ഇന്ത്യയിലെ ആദ്യ പശു മന്ത്രിക്ക് രാജസ്ഥാനിൽ ദയനീയ പരാജയം...
രാജ്യത്തെ ആദ്യത്തെ പശു മന്ത്രി ഒട്ടാറാം ദേവാസിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.
രാജസ്ഥാനിലെ സിരോഹി മണ്ഡലത്തിൽ നിന്നും മത്സരിച്ച അദ്ദേഹം 10,253 വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായ സന്യാം ലോധയോടാണ് പരാജയം ഏറ്റുവാങ്ങിയത്.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പശു സംരക്ഷണം ലക്ഷ്യമിട്ട് മന്ത്രാലയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് രാജസ്ഥാനില്‍ പശുക്കള്‍ക്കായി ഒരു വകുപ്പ് സ്ഥാപിക്കുകയും അതിന്‍റെ ചുമതലക്കാരനായി ഒട്ടാറാം ദേവാസിയെ നിയമിക്കുകയും ചെയ്തു. രാജ്യത്ത് ഇതാദ്യമായിയായിരുന്നു ഇത്തരത്തില്‍ ഒരു പ്രത്യേക വകുപ്പും അതിനൊരു മന്ത്രിയും!!
പാലി ജില്ലയിലെ മുന്ദാര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഒട്ടാറാം. മന്ത്രിയായതിന് ശേഷം സംസ്ഥാനത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ പശുക്കളെ കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പത്താം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പശുവിനെ ഗോമാതാവാക്കി ചിത്രീകരിച്ചത്. മക്കള്‍ ആയ വിദ്യാര്‍ഥികള്‍ക്ക് അമ്മയായ പശു എഴുതുന്ന കത്തായാണ് ഈ പാഠഭാഗം അവതരിപ്പിച്ചിരുന്നത്!! വിദ്യാര്‍ഥികളെ പുത്രന്‍മാരെ, പുത്രിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന അധ്യായത്തില്‍ ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം പശുവിന്‍റെ വലിയ ചിത്രവും നല്‍കിയിരുന്നു.
എന്നാല്‍, രാജ്യത്ത് പശുക്കൾക്ക് വോട്ടില്ല, അതിനാല്‍ പശുമന്ത്രി പരാജയപ്പെട്ടു... ഇത്തരത്തിലുള്ള ട്രോളുകൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമാണ്.
അതേസമയം, ഗോഹത്യയുമായി ബന്ധപ്പെട്ട് നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.