Aditya L1 Update: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1  നാല് മാസത്തെ യാത്രയ്‌ക്കൊടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. ISROയുടെ ഈ വിജയവാർത്ത അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.  പേടകം ISRO ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അറിയിച്ചു. 



COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ത്യ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ ആദ്യ സോളാർ ഓബ്സർവ്വേറ്ററിയായ ആദിത്യ എൽ1 അതിന്‍റെ ലക്ഷ്യസ്ഥാനത്തെത്തി. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണ പ്രയത്നത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഫലമാണ്. ഏറ്റവും സങ്കീർണമായ ബഹിരാകാശദൗത്യമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഈ അസാധാരണമായ നേട്ടത്തിന് കൈയടിക്കാൻ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു, ശാസ്ത്രത്തിന്‍റെ പുതിയ അതിർത്തികൾ താണ്ടുന്നത് നാം തുടരും," പ്രധാനമന്ത്രി എക്സിൽ കുറിച്ചു.


Also Read:  Magnesium Deficiency: ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ ആപത്ത്, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്  
 
ഈ നേട്ടത്തിലൂടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്‍റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് ഒന്ന് എന്ന മേഖല.


കഴിഞ്ഞ സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം.  ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് പേടകം  ലക്ഷ്യസ്ഥാനത്ത് എത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചിൽ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആർഒയുടെ മുന്നിൽ ഇനിയുള്ള വെല്ലുവിളി.  ഇതിനു ഏകദേശം ഒരു  മാസത്തോളമെടുക്കുമെന്നാണ് വിവരം.  


126 ദിവസത്തെ യാത്രയ്ക്കുശേഷം ഇപ്പോഴെത്തിയിരിക്കുന്ന ലഗ്രാഞ്ച്  ഒന്ന്  എന്ന ബിന്ദുവിൽനിന്ന്  മറ്റൊരു ആകാശഗോളത്തിന്‍റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  ആദിത്യ എൽ1ന് സാധിക്കും. 


നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം എന്നുതുടങ്ങിയ വിവിധ സൗര പ്രതിഭാസങ്ങളുടെ വിവരങ്ങളാണ് ആദിത്യ L1 ലഭ്യമാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.