മുംബൈ: ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശ നാണ്യശേഖരം.  ഒരാഴ്ച്ക്കിടെ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതായത് 343 കോടി രൂപയുടെ റെക്കോർഡ് വർദ്ധനവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്


മെയ് അവസാന ആഴ്ചയിൽ വിദേശ നാണ്യ ശേഖരം 343 കോടി ഡോളർ വർധിച്ച് 493.48 ബില്യൻ യുഎസ് ഡോളറായി ഉയർന്നുവെന്നാണ് റിപ്പോർട്ട്.   അതുപോലെതന്നെ മെയ് 29 ന് മുൻപുള്ള ആഴ്ചയും 300 കോടി ഡോളർ വർദ്ധിച്ചിരുന്നതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.  ഡോളറും, യൂറോയും, പൌണ്ടും യെന്നും ഉൾപ്പെടെയുള്ള മൂല്യമാണിത്.  


Also read: കൊറോണ പരിശോധനയിൽ ലോകത്തിന് മാതൃകയാകാൻ യുഎഇ ഒരുങ്ങുന്നു 


കോറോണ രാജ്യത്ത് താണ്ഡവമാടുന്ന ഈ സമയത്ത് രാജ്യം കടുത്ത സാമ്പത്തിക ആഘാതം അഭിമുഖീകരിക്കുന്ന സമയമാണിത്.  ഈ  ഘട്ടത്തിൽ വിദേശനാണ്യത്തിനുള്ള ഈ വർദ്ധനവ് സമ്പത്ത് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.  ഇതിനിടയിൽ രാജ്യത്തെ സ്വർണ്ണ ശേഖരത്തിന്റെ മൊത്തം മൂല്യത്തിൽ കുറവുണ്ടായി.  32.682 ബില്യണിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.