ഇന്ത്യയിലെ ഏറ്റവും വലിയ ധനികരെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം പറയുക അംബാനിയെക്കുറിച്ചും അധാനിയെക്കുറിച്ചും ആണ്. എന്നാൽ അതും കഴിഞ്ഞ് മൂന്നാമതായി ഒരാളുണ്ടെങ്കിലും അയാളെക്കുറിച്ച് അത്ര ചർച്ച ചെയ്യപ്പെടാറില്ല. അദ്ദേഹത്തെ കുറിച്ചാണ് ഇവിടെ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അംബാനിക്കും അദാനക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ധനികൻ ഷാപുർ മിസ്ത്രി ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 157 വർഷം പഴക്കമുള്ള ഷപൂർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പിന്റെ തലവനാണ് ഷാപൂർ മിസ്‌ത്രി. മിസ്ത്രി കുടുംബത്തിന് ടാറ്റ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ട്, ഇരുവരും വർഷങ്ങളായി നിരവധി പദ്ധതികളിൽ പങ്കാളികളാണ്. 


ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായ വ്യക്തിയാണ് ഷപൂർ മിസ്‌ത്രി. മുകേഷ് അംബാനിയും ഗൗതം അദാനിയും കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നൻ.


ALSO READ: നിരവധി ഒഴിവുകളുമായി ഇന്ത്യൻ എയർഫോഴ്സ് വിളിക്കുന്നു..! ഇപ്പോൾ തന്നെ അപേക്ഷിക്കൂ


ഷാപൂർ മിസ്ത്രിയുടെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് എഞ്ചിനീയറിംഗ്, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, ഷിപ്പിംഗ്, ടെക്സ്റ്റൈൽസ്, ഗൃഹോപകരണങ്ങൾ, ബയോടെക്നോളജി മുതലായ വൈവിധ്യമാർന്ന മേഖലകളിൽ വ്യാപിച്ചിരിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയാണ് എസ്പി ഗ്രൂപ്പ്.


47-ാം വയസ്സിൽ ഷാപൂർ ചെയർമാനെന്ന നിലയിൽ പിതാവിൽ നിന്ന് എസ് പി ഗ്രൂപ്പിന്റെ ചുമതല ഏറ്റെടുത്തു. നേരത്തെ എം.ഡി.യായി സേവനമനുഷ്ഠിച്ചിരുന്നു.ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച്, 58 കാരനായ ഷാപൂർ മിസ്ത്രി നിലവിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സമ്പന്നനും ലോകത്തിലെ 47-ാമത്തെ സമ്പന്നനുമാണ്. അദ്ദേഹത്തിന്റെ ആസ്തി 31.1 ബില്യൺ ഡോളറാണ് (258000 കോടിയിലധികം രൂപ). ഷാപൂർ മിസ്ത്രി ഈ വർഷം തന്റെ സമ്പത്തിൽ 3.34 ബില്യൺ ഡോളർ കൂട്ടിച്ചേർത്തതായി റിപ്പോർട്ടിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.