Jinnah Controversy: സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ മനപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നു; നിതീഷ് കുമാര്‍
മുഹമ്മദലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ പരാമര്‍ശം BJP വന്‍ വിവാദമാക്കുമ്പോള്‍ ഒളിയമ്പുമായി സഖ്യകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
Patna: മുഹമ്മദലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ പരാമര്‍ശം BJP വന്‍ വിവാദമാക്കുമ്പോള്‍ ഒളിയമ്പുമായി സഖ്യകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരത്തിന്‍റെ പരിസരത്ത് പോലും വരാത്തവര്‍ വിവാദമുണ്ടാക്കുകയാണ് എന്ന് നിതീഷ് കുമാര്‍ (Nitish Kumar) പറഞ്ഞു. യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കണ്ണോടിച്ച അദ്ദേഹം ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം ഒട്ടും നല്ല ആശയമായിരുന്നില്ല എന്നും ഇരു രാജ്യങ്ങളും ഏകീകൃതമായി നിലനിന്നിരുന്നുവെങ്കില്‍ ഇന്ത്യ മെച്ചപ്പെട്ട രീതിയിൽ മുന്നേറുമായിരുന്നുവെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
മഹാത്മാഗാന്ധി ഒരിക്കലും രാജ്യ വിഭജനം ആഗ്രഹിച്ചിരുന്നില്ലെന്നും പക്ഷെ സാഹചര്യം വിഭജനത്തിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ പരിശ്രമം കൊണ്ട് നേടിയതല്ല, ഇതൊരു കൂട്ടായ പരിശ്രമമായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നു. പാക്കിസ്ഥാനിൽ ജിന്നയെ ബഹുമാനിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല, നിതീഷ് പറഞ്ഞു.
മുഹമ്മദ് അലി ജിന്നയെ സർദാർ പട്ടേൽ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുമായി താരതമ്യം ചെയ്ത സമാജ്‌വാദി പാർട്ടി (SP) നേതാവ് അഖിലേഷ് യാദവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read: Arvind Kejriwal: വിശ്വാസികൾക്ക് സൗജന്യ തീർത്ഥാടനം; ഗോവയ്ക്ക് നിരവധി ഓഫറുകളുമായി കെജ്രിവാൾ
2012 ല നിതീഷ് നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹം കറാച്ചിയിലെ ജിന്നയുടെ ശവകൂടിരം സന്ദര്‍ശിച്ചിരുന്നു.
‘സര്‍ദാര്‍ പട്ടേല്‍, മഹാത്മഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, മുഹമ്മദാലി ജിന്ന എന്നിവരെല്ലാം ഒരേ സ്ഥാപനത്തിലാണ് പഠിച്ചതും അഭിഭാഷകരായതും. മാത്രമല്ല. അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും ചെയ്തു. പോരാട്ടങ്ങളില്‍ നിന്ന് അവര്‍ പിന്നോട്ട് പോയതേയില്ല,’ എന്നായിരുന്നു സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷിന്‍റെ പരാമര്‍ശം.
Also Read: Akhilesh Yadav: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് അഖിലേഷ് യാദവ്
എന്നാല്‍, മുഹമ്മദലി ജിന്നയെ ഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുമായി താരതമ്യം നടത്തിയത് മോശം പ്രവണതയാണെന്നും അത് താലിബാന്‍ മനോഭാവമാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...