Passenger Hits Pilot: വിമാനം വൈകി, പൈലറ്റിനെ മർദിച്ച് ഇൻഡിഗോ യാത്രക്കാരന്‍
Passenger Hits Pilot: ജനുവരി 14 ന് രാവിലെ വിമാനം പുറപ്പെടേണ്ട അവസരത്തില്‍ കനത്ത മൂടൽമഞ്ഞിനെ തുടർന്നുള്ള കാലതാമസം അറിയിക്കുന്നതിനിടെയാണ് പൈലറ്റിന് നേരെ ആക്രമണം ഉണ്ടായത്.
New Delhi: വിമാന യാത്രക്കാരുടെ വിചിത്രമായ പെരുമാറ്റം സംബന്ധിക്കുന്ന ഏറെ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സഹയാത്രികയുടെ നേര്‍ക്ക് മൂത്രമൊഴിച്ച സംഭവമടക്കം നിരവധി കേസുകള്‍ അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി കൈക്കൊള്ളുന്ന സാഹചര്യത്തിലും വിമാന യാത്രക്കാരുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവും കാണുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം സൂചിപ്പിക്കുന്നത്. വിമാനം വൈകുന്നതായി അറിയിച്ച പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദ്ദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്‍റെ (6E-2175) പൈലറ്റിനാണ് മര്‍ദ്ദനമേറ്റത്. ജനുവരി 14നാണ് സംഭവം നടക്കുന്നത്.
Also Read: Gold Rate Today January 15, 2024: സ്വർണവില വീണ്ടും കുതിയ്ക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം
ജനുവരി 14 ന് രാവിലെ വിമാനം പുറപ്പെടേണ്ട അവസരത്തില്‍ കനത്ത മൂടൽമഞ്ഞിനെ തുടർന്നുള്ള കാലതാമസം അറിയിക്കുന്നതിനിടെയാണ് പൈലറ്റിന് നേരെ ആക്രമണം ഉണ്ടായത്. സഹിൽ കടാരിയ എന്ന യാത്രക്കാരന്‍ പൈലറ്റിനെ ആക്രമിച്ചതായി ഇന്‍ഡിഗോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷെഡ്യൂള്‍ സമയം അനുസരിച്ച് രാവിലെ 7:40 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം പുറപ്പെടുന്നതിന് കാര്യമായ കാലതാമസം നേരിട്ടു. വിമാനത്തിന്‍റെ ടേക്ക്ഓഫ് സമയം 2:30 PM വരെയായി.
ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (Flight Duty Time Limitations (FDTL) മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരും മാറി. ഡ്യൂട്ടിയ്ക്കായി എത്തിയ പുതിയ പൈലറ്റ് അറിയിപ്പ് നൽകുന്നതിനിടെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്.
അതേസമയം, സംഭവത്തില്‍ ഇൻഡിഗോ അതിവേഗം പ്രതികരിച്ചു. ഇൻഡിഗോ യാത്രക്കാരനെതിരെ പരാതി നൽകുകയും ഔദ്യോഗിക കേസിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. സംഭവം നടന്നയുടൻ ഇന്‍ഡിഗോ ആക്രമണം നടത്തിയ യാത്രക്കാരനെ അധികൃതർക്ക് കൈമാറി.
എന്താണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL)?
പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡന്‍റുമാരുടെയും ക്ഷേമം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയന്ത്രണങ്ങളാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL). ഈ നിയമങ്ങൾ ഇവര്‍ക്ക് മതിയായ വിശ്രമ കാലയളവ് നിർബന്ധമാക്കുന്നു. ക്ഷീണവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നു. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി FDTLന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേൽനോട്ടം വഹിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്കെതിരെ രോക്ഷം ഉയരുകയാണ്. അക്രമിയെ അറസ്റ്റ് ചെയ്യാനും നോ ഫ്ലൈ ലിസ്റ്റിൽ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടവര്‍ ഏറെയാണ്. എന്നാല്‍. ഇൻഡിഗോയുടെ കാലതാമസവും മറ്റ് പോരായ്മകളും ചൂണ്ടിക്കാട്ടിയവര്‍ ഏറെയാണ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്തെ പൊതിഞ്ഞ കനത്ത മൂടല്‍മഞ്ഞ് വ്യോമഗതാഗതം ദുരിതമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം 110 വിമാനങ്ങൾ വൈകുകയും 79 എണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. പ്രവചനാതീതമായ കാലാവസ്ഥ മൂലം എയർലൈനുകൾ നേരിടുന്ന വെല്ലുവിളികളും നിരവധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.